അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നു; നീക്കം പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനിടെ
അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി
ദില്ലി : അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള റിക്രൂട്ട്മെന്റ് വിലയിരുത്തി അടുത്ത സർക്കാരിനോട് പദ്ധതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത തേടാനാണ് സര്‍വെ നടത്തുന്നതെന്നാണ് വിവരം. അഗ്നിവീർ, റെജിമെൻറൽ സെൻ്റർ ഉദ്യോഗസ്ഥർ, യൂണിറ്റ് കമാൻ്റർമാർ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങൾ തേടുന്നത്. അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി തുടങ്ങിയത്. കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7385 പേർ പരിശീലനം പൂർത്തിയാക്കി. വ്യോമസേനയിൽ 4955 പേർ ആണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.