രാജ്യത്തെ വനവിസ്തൃതിയിൽ  2261 ച.കി.മി വർധന; കേരളത്തിന്‍റെ വനമേഖല 33 % നും 75 % നും ഇടയിൽ

റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 21,253.49 ചതുശ്ര കിലോമീറ്ററാണ് ആകെ വനമേഖല

india forest area increased 2261 Square kilometer

ദില്ലി: രാജ്യത്തെ വനവിസ്തൃതിയിൽ 2,261 ചതുശ്ര കിലോമീറ്റർ വർധനവെന്ന് കണക്കുകൾ. ഈ വർഷത്തെ വന സർവേയിലാണ് വർധനവിന്റെ കണക്കുകൾ പുറത്ത് വിട്ടത്. രണ്ടു വർഷം കൊണ്ടാണ് ഇത്രയും വനവിസ്തൃതി വർധിച്ചത്. മധ്യപ്രദേശാണ് ഏറ്റവും കൂടൂതൽ വനവിസ്തൃതിയുള്ള സംസ്ഥാനം.

റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 21,253.49 ചതുശ്ര കിലോമീറ്ററാണ് ആകെ വനമേഖല. കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ  33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളതെന്നുമാണ് കണ്ടെത്തൽ. അതേസമയം വനമേഖലയ്ക്ക് പുറത്തുള്ള പച്ചപ്പിൽ കേരളത്തിൽ കുറവു വന്നെന്നും റിപ്പോർട്ട് പറയുന്നു. 2019ൽ 2936 ചതുശ്രകിലോമീറ്ററായിരുന്നത് 2820 ചതുശ്രകിലോമീറ്ററായി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ വാർത്താക്കുറിപ്പ് പൂർണരൂപത്തിൽ

രാജ്യത്തിന്‍റെ വന-വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനു വേണ്ടി  ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്‌എസ്‌ഐ) തയ്യാറാക്കിയ 'ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021'  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് പ്രകാശനം ചെയ്തു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളുമെന്ന്  സർവേ ഫലങ്ങൾ പങ്കു വച്ചുകൊണ്ടു മന്ത്രി പറഞ്ഞു. 2019 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തിന്റെ മൊത്തം വനത്തിലും മരങ്ങളിലും 2,261 ചതുരശ്ര കിലോമീറ്റർ വർദ്ധനയുണ്ട്. 17 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ  വനമേഖലയുടെ കാര്യത്തിൽ  ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 33 ശതമാനത്തിനും  മുകളിലാണ്.ഇതിൽ, കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും /കേന്ദ്ര ഭരണ പ്രദേശങ്ങളിലും  33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളത്. വനമേഖല, മരങ്ങൾ, കണ്ടൽ കാടുകൾ , ഇന്ത്യൻ  വനങ്ങളിലെ കാർബൺ സ്റ്റോക്ക്, കാട്ടുതീ നിരീക്ഷണം, കടുവ സംരക്ഷണ മേഖലകളിലെ വനമേഖല, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ISFR-2021 നൽകുന്നു.വനവിസ്തൃതിയിൽ വർധന കാണിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശും  തെലങ്കാനയും ഒഡീഷയുമാണ്. പ്രാദേശിക  അടിസ്ഥാനത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വനമുള്ളത്.

റിപ്പോർട്ടിന്റെ പൂർണ രൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios