ദില്ലി സര്‍ക്കാരിനും ആം ആദ്മിക്കും കനത്ത തിരിച്ചടി: മന്ത്രി കൈലാഷ് ഗെലോട്ട് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു

ദില്ലി സർക്കാരിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടിയായി മന്ത്രി കൈലാഷ് ഗെലോട്ട് പാർട്ടിയിൽ നിന്നും രാജിവെച്ചു.അരവിന്ദ് കെജ്‌രിവാളിനാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നൽകിയത്

Heavy blow to Delhi government and Aam Aadmi Party: Minister Kailash Gehlot resigned from the party

ദില്ലി: ദില്ലി സർക്കാരിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടിയായി മന്ത്രി കൈലാഷ് ഗെലോട്ട് പാർട്ടിയിൽ നിന്നും രാജിവെച്ചു. അരവിന്ദ് കെജ്‌രിവാളിനാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നൽകിയത്. എഎപിക്കും കെജ്രിവാളിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജിക്കത്ത്. കെജ്രിവാളിൻ്റെ വസതി കോടികൾ മുടക്കി നവീകരിച്ചതിന് എതിരായ പരാതികൾ ആംആദ്മി പാർട്ടി ജനങ്ങൾക്ക് ഒപ്പം തന്നെയാണോ എന്ന സംശയം ഉണ്ടാക്കിയെന്ന് ​ഗെലോട്ട് തുറന്നടിച്ചു.

യമുന നദി ശുചിയാക്കാത്തത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല എന്നതിന് തെളിവാണ്. സ്വന്തം അജണ്ടകളാണ് എഎപിയിൽ ഇപ്പോൾ നടപ്പാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതിന് പകരം കേന്ദ്ര സർക്കാരിന് എതിരെ പോരടിക്കാനാണ് നേതാക്കൾക്ക് താൽപര്യമെന്നും വിമർശിക്കുന്നു. കൈലാഷ് ​ഗെലോട്ടിന് കേന്ദ്ര ഏജൻസികളിൽ നിന്നും സമ്മർദമുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച ബിജെപിയുടെ ​ഗൂഢാലോചനയാണ് നടപ്പായതെന്നും എഎപി പ്രതികരിച്ചു.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് രാജി. ​ഗെലോട്ടിന്‍റെ തുടർ നടപടികൾ നിർണായകമാണ്. രാജി ബിജെപി സ്വാഗതം ചെയ്തു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും ദില്ലി ബിജെപി അധ്യക്ഷന് വീരേന്ദ്ര സച്ദേവ പറഞ്ഞു. ഗെലോട്ടിൻ്റെ രാജിക്ക് തൊട്ട് പിന്നാലെ ബിജെപി മുൻ എംഎൽഎ അനിൽ ജാ  അംഗത്വം സ്വീകരിച്ചു. അരവിന്ദ് കെജ്രിവാളാണ് അനിൽ ജായെ അംഗത്വം നൽകി സ്വീകരിച്ചത്. ​ഗെലോട്ടിന്‍റെ രാജിയെ സംബന്ധിച്ച ചോദ്യങ്ങളോട് കെജ്രിവാൾ പ്രതികരിച്ചില്ല.

നേമത്ത് പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

 

Latest Videos
Follow Us:
Download App:
  • android
  • ios