സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി, ഇന്ത്യയിലെ ആദ്യത്തെ സോളോഗാമി
വിവാഹ സ്വയം വിവാഹിതയാകുന്നുവെന്ന പ്രഖ്യാപനത്തോടെ വാർത്തകളിൽ ഇടം നേടിയ ക്ഷമാ ബിന്ദുവാണ് നിശ്ചയിച്ച തീയതിക്ക് നാല് ദിവസം മുമ്പേ വിവാഹിതയായത്. പ്രശ്നങ്ങൾ ഒഴിവാക്കാനും വിവാദങ്ങൾ ഇല്ലാതിരിക്കാനും വേണ്ടിയാണ് നിശ്ചയിച്ച തീയതിക്കും മുമ്പേ വിവാഹച്ചടങ്ങ് നടത്തിയതെന്ന് അവർ പറഞ്ഞു.
വഡോദര: ഏറെ വാർത്താ പ്രാധാന്യം നേടിയ ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി (Sologamy). ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ (Kshama Bindu) വേദിയിലെത്തിയത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകൾ. വിവാഹച്ചിത്രങ്ങൾ ക്ഷമ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടു.
വിവാഹ സ്വയം വിവാഹിതയാകുന്നുവെന്ന പ്രഖ്യാപനത്തോടെ വാർത്തകളിൽ ഇടം നേടിയ ക്ഷമാ ബിന്ദുവാണ് നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പേ വിവാഹിതയായത്. പ്രശ്നങ്ങൾ ഒഴിവാക്കാനും വിവാദങ്ങൾ ഇല്ലാതിരിക്കാനും വേണ്ടിയാണ് നിശ്ചയിച്ച തീയതിക്കും മുമ്പേ വിവാഹച്ചടങ്ങ് നടത്തിയതെന്ന് അവർ പറഞ്ഞു. മെഹന്ദി, ഹൽദി തുടങ്ങിയ എല്ലാ ചടങ്ങുകളും നടത്തി. നേരത്തെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ എതിർപ്പിനെ തുടർന്ന് വേദി മാറ്റി. വിവാഹത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ എല്ലാവർക്കും നന്ദി അറിയിച്ചു. എനിക്ക് സന്ദേശമയയ്‌ക്കുകയും എന്നെ അഭിനന്ദിക്കുകയും കൂടെ നിൽക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്ന് അവർ ഫേസ്ബുക്കിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സ്വയം വിവാഹം കഴിക്കുന്നുവെന്ന് പ്രഖ്യാപിച്ച ക്ഷമ വാർത്തകളിൽ ഇടം നേടിയത്. രാജ്യത്തെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്തെ ചെയ്തു. 'ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു'-ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.
“സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 24 കാരിയായ ക്ഷമ ബിന്ദു.