ദില്ലിയിൽ നിർത്തിയിട്ടിരുന്ന ഗവർണറുടെ വാഹനത്തിൽ ലോ ഓഫീസറുടെ കാറിടിച്ചു; സിആ‍ർപിഎഫ് റിപ്പോർട്ട് സമ‍ർപ്പിക്കും

ദില്ലിയിൽ ഗവർണറുടെ സുരക്ഷാ ചുമതയുള്ളത് സിആ‍പിഎഫിനാണ്. അവർ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Governors car parked at Kerala House in Delhi was hit by another officials vehicle damaging the bumper

ദില്ലി കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു. ദില്ലിയിലെ സംസ്ഥാനത്തിന്റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനമാണ് ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നിലിടിച്ചത്. ഇടിയുടെ ആഘോതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്റെ ബംബർ പൂർണ്ണമായി തകർന്നു. പിന്നീട് വാഹനത്തിന്റെ കേടുപാടുകൾ തീർത്ത് തിരികെ എത്തിച്ചു. 

സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തുവെന്നാണ് വിവരം. വാഹനത്തിന്റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. വാഹനം കേരള സർക്കാരിന്റെ ആണെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ ഈക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുമെന്നാണ് വിവരം. സിആർപിഎഫ് സംഘം ഈക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

Read also:  ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios