കൊവിഡ് കണക്ക് മുകളിലേക്ക് തന്നെ; വാക്സീൻ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകുമെന്ന് കേന്ദ്രം

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരേയും ഡിസംബറോടെ വാക്സിനേറ്റ് ചെയ്യാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വാക്സീൻ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകും. വരും മാസങ്ങളിൽ സ്പുട്നിക്, കൊവാക്സിൻ,കൊവിഷീൽഡ് വാക്സീനുകളുടെ കൂടുതൽ ഡോസുകൾ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

covid updates may 15 2021

ദില്ലി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരേയും ഡിസംബറോടെ വാക്സിനേറ്റ് ചെയ്യാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വാക്സീൻ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകും. വരും മാസങ്ങളിൽ സ്പുട്നിക്, കൊവാക്സിൻ,കൊവിഷീൽഡ് വാക്സീനുകളുടെ കൂടുതൽ ഡോസുകൾ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്നും ഉടൻ എത്തും. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഡിആർഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാം.

രാജ്യത്തെ വാക്സീൻ വിതരണം കേന്ദ്ര ആരോഗ്യ മന്ത്രി വിലയിരുത്തും. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഡോ.ഹർഷ വർധൻ കൊവിഡ് സാഹചര്യവും ചർച്ച ചെയ്യും. സ്പുട്നിക് വാക്സീൻ അടുത്തയാഴ്ച വിതരണത്തിനെത്തും. അതേ സമയം കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഏതാനും ആഴ്ചകൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios