അമേരിക്കയിൽ നിന്ന് സഹായം; 350 ഓക്സിജൻ കോൺസൺട്രേറ്റുകളുമായി പ്രത്യേക വിമാനം
കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീൽഡ് നിർമാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കൾ കൈമാറുമെന്നാണ് പ്രതീക്ഷ.
ദില്ലി: കൊവിഡ് വ്യാപനവും ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെ അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് സഹായം കിട്ടി തുടങ്ങി. 350 ഓക്സിജൻ കോൺസൺട്രേറ്റുകൾ അമേരിക്ക നൽകിയിട്ടുണ്ട്. പ്രത്യേക എയർ ഇന്ത്യ വിമാനം ഇവയുമായി ഉടൻ പുറപ്പെടും. സിംഗപ്പൂരിൽ നിന്ന് കൂടുതൽ ഓക്സിജൻ ടാങ്കറുകൾ ഇന്ന് എത്തിക്കും.
കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീൽഡ് നിർമാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കൾ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധന കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.