രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നു; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
കൊവിഡ് ബാധിച്ച് 354 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു.
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. 22,065 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 99,06,165 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ 3,39,820 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് 354 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. ഇതുവരെ 94, 22,636 പേർക്കാണ് രോഗമുക്തി നേടാനായത്.