വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കാർട്ടൺ ബോക്സ് തുറന്ന് പരിശോധിച്ചപ്പോൾ 138 നക്ഷത്ര ആമകൾ

യാത്ര പുറപ്പെടും മുമ്പ് കസ്റ്റംസിന് തോന്നിയ സംശയമാണ് നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം പൊളിച്ചത്. കാർട്ടൺ ബോക്സ് തുറന്ന് പരിശോധിക്കുകയായിരുന്നു.

carton box carried by a passenger to a foreign country opened by customs officials found 138 star tortoises

ചെന്നൈ: വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് 138 നക്ഷത്ര ആമകളെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാർട്ടൺ ബോക്സിനുള്ളിൽ ഭദ്രമായി പായ്ക്ക് ചെയ്താണ് ഇത്രയധികം ആമകളെ ഇയാൾ കൊണ്ടുവന്നത്. പിടിയിലായ വ്യക്തി ഇന്ത്യൻ പൗരൻ തന്നെയാണെന്ന് ചെന്നൈ കസ്റ്റംസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ക്വലാലമ്പൂരിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയതായിരുന്നു യാത്രക്കാരൻ. യാത്ര പുറപ്പെടുന്നതിന് മുമ്പ് പരിശോധനകൾക്കിടെ ഇയാളെ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ച് വിശദമായ പരിശോധന നടത്തിയത്. കാർട്ടൺ ബോക്സ് തുറന്നപ്പോൾ ഭദ്രമായി പായ്ക്ക് ചെയ്ത നിലയിൽ 138 നക്ഷത്ര ആമകൾ. വിമാനത്താവള അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി. ഇവർക്ക് കൈമാറിയ ആമകളെ ഗിണ്ടി നാഷണൽ പാർക്കിലേക്കാണ് കൊണ്ടുപോയത്.

ഇത് ആദ്യമായല്ല ചെന്നൈ വിമാനത്താവളത്തിൽ നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമങ്ങൾ പിടിക്കപ്പെടുന്നത്. കഴി‌ഞ്ഞ വ‍ർഷം 369 ആമകളെയുമായി എത്തിയ ഒരു യാത്രക്കാരനും 20222ൽ 171 നക്ഷത്ര ആമകളുമായി മറ്റൊരു യാത്രക്കാരനും ഇവിടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios