വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം: കുറ്റം സമ്മതിച്ച് 17കാരൻ; പിന്നിൽ സുഹൃത്തിനോടുളള പകയെന്ന് മൊഴി
സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി.
ദില്ലി: വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്നും ഇങ്ങനെ ചെയ്തത് സുഹൃത്തിനോടുളള പക വീട്ടാനാണെന്നും കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി. ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. വിമാനങ്ങൾക്കുള്ള വ്യാജബോംബ് ഭീഷണി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. വ്യോമയാനമന്ത്രാലയത്തിൽ നിന് ്ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി.
രാജ്യത്തെ വ്യോമഗതാഗത രംഗത്ത് കടുത്ത ആശങ്ക ഉയർത്തുകയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി. അന്തരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം. ഗതാഗത പാര്‍ലമെന്ററി കമ്മറ്റി യോഗം ചേർന്നു സാഹചര്യം ചർച്ച ചെയ്തു.
സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡുവിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തില്‍ വ്യോമയാന മന്ത്രാലയത്തിലേയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി .വ്യോമയാന മന്ത്രാലയം സിഐഎസ്എഫ്, എൻഐഎ, ഐബി എന്നിവരോടും റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
കേസിൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പ്രതികരിച്ചു. തിങ്കളാഴ്ച്ച മൂന്ന് വിമാനങ്ങൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിൽ എടുത്ത പതിനേഴുകാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭീഷണി സന്ദേശം കുറിച്ചെന്നാണ് മൊഴി.
ഇതെതുടർന്ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്തു. എന്നാൽ മറ്റു വിമാനങ്ങൾക്കുള്ള ഭീഷണി സന്ദേശം എങ്ങനെ വന്നു എന്ന് വ്യക്തമാ ഇന്ന് ആകാശ് എയർലൈൻസ് , ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.