ബിജെപി അധ്യക്ഷൻ നദ്ദയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു, പ്രത്യക്ഷപ്പെട്ടത് റഷ്യക്ക് പിന്തുണ തേടി ട്വീറ്റ്

റഷ്യക്ക്  (Russia)പിന്തുണ തേടിയുള്ള ട്വീറ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ക്രിപ്റ്റോ  കറന്‍സിയായി സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമെത്തി.

BJP President JP Naddas Twitter account hacked

ദില്ലി: ബിജെപി (BJP) ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈൻ റഷ്യ വിഷയത്തിൽ റഷ്യക്ക്  (Russia)പിന്തുണ തേടിയുള്ള ട്വീറ്റ് ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ക്രിപ്റ്റോ  കറന്‍സിയായി സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമെത്തി. ഇതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്.  അക്കൗണ്ട് പുനസ്ഥാപിച്ചതായി ട്വിറ്റര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. 

 


ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും; പരസ്യങ്ങള്‍ പിന്‍വലിച്ചു

റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ് (Youtube) ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ (Google) പ്രഖ്യാപിച്ചു. ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ (Meta) നടപടിക്ക് പിന്നാലെയാണ് ഗൂഗിള്‍ നീക്കം. നേരത്തെ റഷ്യ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റഷ്യ ടുഡേ (Russia Today) ചാനലിന് വരുമാനം നൽകില്ലെന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പോലെ തന്നെ റഷ്യന്‍ അനുകൂല വ്ലോഗര്‍മാര്‍ക്കും,ചാനലുകള്‍ക്കും വരുമാനം നല്‍കുന്നത് യൂട്യൂബ് നിര്‍ത്തും. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു നടപടി അത്യവശ്യമാണ് എന്നാണ് യൂട്യൂബ് ഉടമസ്ഥരായ ഗൂഗിള്‍ പറയുന്നത്. ഇതിന് പുറമേ ഇനി മുതല്‍ റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. അതായത് ഗൂഗിളിന്‍റെ വിവിധ സേവനങ്ങളും, ജി-മെയില്‍ അടക്കം ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഗൂഗിള്‍ വക്താവ് മൈക്കിള്‍ അസിമാന്‍ അറിയിച്ചത്. 

അതേ സമയം,  റഷ്യ ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 26 നാണ് ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
 

 

Latest Videos
Follow Us:
Download App:
  • android
  • ios