കേരളത്തിന്‍റെ ആകാശം കാണിച്ച് കെജ്രിവാളിനെതിരെ ബിജെപി

ഇന്ന് ഉച്ചയോടെ ബിജെപി കേരളം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ദില്ലിയിലെ ആകാശം v കേരളത്തിലെ ആകാശം എന്ന ക്യാപ്ഷനൊപ്പം ദില്ലിയിലെ സ്മോഗ് മൂടിയ ആകാശവും, കേരളത്തിലെ തെളിഞ്ഞ ആകാശവും കാണിക്കുന്നു. 

bjp kerala tweet kerala sky v Delhi sky slams kejriwal on delhi air quality

തിരുവനന്തപുരം:  വായു മലിനീകരണത്താല്‍ ഉഴലുകയാണ് ദില്ലി. ഇതിന്‍റെ പേരില്‍ വലിയ രാഷ്ട്രീയ പോരാണ് ബിജെപിക്കും, ദില്ലി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിക്കിടയിലും നടക്കുന്നത്. #KejriwalFailsDelhi എന്ന ഹാഷ്ടാഗോടെ ദില്ലിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണമാണ് നടത്തുന്നത്. ഇതില്‍ കേരളത്തിന്‍റെ ആകാശത്തിന്‍റെ ചിത്രം വച്ച് കെജ്രിവാളിനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്ന കേരള ബിജെപി ഘടകത്തിന്‍റെ ട്വിറ്റര്‍ പേജിലാണ്. 

ഇന്ന് ഉച്ചയോടെ ബിജെപി കേരളം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ദില്ലിയിലെ ആകാശം v കേരളത്തിലെ ആകാശം എന്ന ക്യാപ്ഷനൊപ്പം ദില്ലിയിലെ സ്മോഗ് മൂടിയ ആകാശവും, കേരളത്തിലെ തെളിഞ്ഞ ആകാശവും കാണിക്കുന്നു. വായു മലിനീകരണ തോത് തെളിയിക്കാനാണ് ഈ പോസ്റ്റ്. 

എന്നാല്‍ പലവിധത്തിലുള്ള കമന്‍റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ എന്നും കുറ്റം പറയുന്നത് ബിജെപിയാണ് എന്നുള്ള കമന്‍റുകള്‍ ഏറെയാണ് വരുന്നത്. കേരളത്തെ നല്ലത് പറയുന്നു, ബിജെപി അക്കൌണ്ട് ഹാക്ക് ചെയ്തോ എന്ന് ചോദിക്കുന്ന കമന്‍റും ഉണ്ട്. എന്നാല്‍ ദില്ലിയില്‍ മാത്രമല്ല അയല്‍ നഗരങ്ങളിലും വായു മോശമാണ് എന്ന് ചില മറുപടികളും ഇതിനൊപ്പം ഉണ്ട്. 

അതേ സമയം രാജ്യതലസ്ഥാനമായ ദില്ലിയിലെ വായു ഗുണനിലവാരം താഴ്ന്നനിലയിലാണ്. ഇതിനെ ചുറ്റിപറ്റി വലിയ രീതിയില്‍ രാഷ്ട്രീയ വിവാദവും ഉയരുന്നുണ്ട്. വലിയതോതില്‍ സ്മോഗ് മൂടിയിരിക്കുകയാണ് ദില്ലിയില്‍.

ദില്ലിയില്‍ ശനിയാഴ്ച എയർ ക്വാളിറ്റി ഇൻഡക്‌സ് 431 ആയിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിനത്തിലും ദില്ലിയെ വായു അതീവ ഗുരുതരം എന്ന അവസ്ഥയില്‍ തുടരുകയാണ്.  വായുവിന്‍റെ സാന്ദ്രത PM 2.5 ആണ്. അതായത് ശ്വാസകോശത്തെ നശിപ്പിക്കുന്ന സൂക്ഷ്മകണങ്ങൾ ഒരു ക്യൂബിക് മീറ്റര്‍ വായുവില്‍ 460 മൈക്രോഗ്രാമിന് മുകളിലായിരിക്കും. ഇത് അതീവ ഗുരുതര അവസ്ഥയാണ്.  ഇത് സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന് 60 മൈക്രോഗ്രാം എന്ന സുരക്ഷിത പരിധിയുടെ എട്ട് മടങ്ങാണ്.

അതേ സമയം വായു ഗുണനിലവാരം മോശമായതോടെ ഇന്ന് പ്രൈമറി സ്കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവധി പ്രഖ്യാപിച്ചു. ഒപ്പം തന്നെ സ്കൂളിന് പുറത്തുള്ള എല്ലാ ക്ലാസിലെ കുട്ടികളുടെയും എല്ലാ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെടും വരെ 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദില്ലി സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം നിശ്ചയിച്ചിരിക്കുകയാണ്.

'ഇതാ ഞാൻ എഴുതി തരുന്നു, ഗുജറാത്തിൽ കോൺ​ഗ്രസ് അഞ്ച് സീറ്റുപോലും നേടില്ല'; വെള്ളപ്പേപ്പറിൽ എഴുതി നൽകി കെജ്രിവാൾ

'സൂപ്പര്‍മാന്‍ ദില്ലിയില്‍ വന്നാലും ഇതാണ് അവസ്ഥ'; ദില്ലിയെ വായു ഗുണനിലവാരം, ട്രോളി സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios