ചിന്നസ്വാമിയിൽ ഇന്ത്യ, ന്യൂസിലൻഡ് ഫ്ലാഗുകൾക്കൊപ്പം മറ്റൊരു പതാക; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളെ ഏകീകരിച്ച് 1956ൽ കർണാടക സംസ്ഥാനം രൂപീകരിച്ചതിന്‍റെ വാര്‍ഷികമാണ് കർണാടക രാജ്യോത്സവമായി ആചരിക്കുന്നത്.

Another flag along with India and New Zealand flags at Chinnaswamy stadium

ബംഗളൂരു: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും ന്യൂസിലൻഡിന്‍റെയും പതാകയ്‌ക്കൊപ്പം കര്‍ണാടകയും പതാകയും. ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം നടത്തുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ, ന്യൂസിലൻഡ് പതാകകൾക്കൊപ്പം കർണാടക പതാകയും പറക്കുന്ന ചിത്രം എക്സില്‍ നിരവധി പേരാണ് പങ്കിടുന്നത്. 'പതാക കന്നഡ ഐക്യത്തിന്‍റെ പ്രതീകമാണ്' എന്നാണ് പോസ്റ്റുകൾ. 

കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നവംബർ ഒന്നിന് ഐടി കമ്പനികളും ഫാക്ടറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും കന്നഡ പതാക ഉയർത്തണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിന്നസ്വാമിയും കര്‍ണാടക പതാക പാറിയത്. 

എല്ലാ വർഷവും നവംബർ ഒന്നിനാണ് കർണാടക രാജ്യോത്സവം ആഘോഷിക്കുന്നത്. കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളെ ഏകീകരിച്ച് 1956ൽ കർണാടക സംസ്ഥാനം രൂപീകരിച്ചതിന്‍റെ വാര്‍ഷികമാണ് കർണാടക രാജ്യോത്സവമായി ആചരിക്കുന്നത്. ഈ വർഷത്തെ ആഘോഷം കന്നഡയുടെ പ്രാധാന്യത്തെയും സംസ്ഥാനത്തിന്‍റെ സാംസ്കാരിക സ്വത്വത്തെയും ഓർമ്മിപ്പിക്കുമെന്ന് ശിവകുമാർ പറഞ്ഞു. 

കന്നഡയുടെ അഭിമാനം ദൃശ്യമാക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പ്രത്യേകിച്ച് ജനസംഖ്യയുടെ 50 ശതമാനത്തോളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുള്ള ബംഗളൂരുവിൽ കര്‍ണാടകയുടെ അഭിമാനം ഉയര്‍ത്തുന്ന രീതിയില്‍ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നാണ് ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശം. കന്നഡയെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനത്തിന്‍റെ വിപുലമായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഈ വർഷം ആദ്യം, കർണാടക നിയമസഭ സംസ്ഥാനത്തുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും സൈൻ ബോർഡുകളിൽ 60 ശതമാനവും കന്നഡയിലായിരിക്കണമെന്ന നിർബന്ധിത ബിൽ പാസാക്കിയിരുന്നു. 

പമ്പിനുള്ള അപേക്ഷ നൽകിയത് ഡിസംബർ 2ന്, ഫയൽ നീങ്ങിയതിങ്ങനെ; നവീൻ ബാബുവിന് ഒരു വീഴ്ചയുമുണ്ടായില്ല, റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios