പ്രളയാനന്തര ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് സാമൂഹിക പ്രതിബന്ധതയുമാണ്

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. സിനിമാ നിര്‍മ്മാതാവ് ഡോ. മനോജ് പറയുന്നു.

IFFK2018 Openforum

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. സിനിമാ നിര്‍മ്മാതാവ് ഡോ. മനോജ് പറയുന്നു.

ഇക്കുറി മേളയില്‍ പങ്കെടുക്കുന്നതില്‍ രണ്ട് പ്രത്യേകതയുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉടലാഴം എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഞാന്‍. പ്രളയാനന്തര ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് ഒരു സാമൂഹിക പ്രതിബന്ധത കൂടിയാണ്.

നമ്മുടെ സിഗ്‌നേച്ചര്‍ ഫിലിം പോലും അതിജീവനത്തിന്‍റെ കഥയാണ്. ഇത്തവണ മൂന്ന് ദിവസത്തേക്ക് മാത്രമായി ഡെലിഗേറ്റ് പാസുണ്ട്. ഇത് ഗുണം ചെയ്യുമെന്ന് കരുതുന്നു.

ഇത്തവണ കണ്ട ചിത്രങ്ങളില്‍ ഇഷ്‍ടപ്പെട്ട സിനിമകളിലൊന്ന് ഫ്രാന്‍സില്‍ നിന്നുള്ള മായ ആണ്. മേക്കിങ്ങിലും കൈകാര്യം ചെയ്ത വിഷയത്തിലും ഒരുപാട് പ്രത്യേകതകളുണ്ട്. ആഗോള രാഷ്‍ട്രീയവും മനുഷ്യബന്ധങ്ങളുമെല്ലാം മനോഹരമായി പറഞ്ഞിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios