ഐഎഫ്എഫ്കെയില്‍ എക്സൈസ് വകുപ്പിനും കാര്യമുണ്ട്!
രാജ്യാന്തര ചലച്ചിത്രമേളയുടെ വേദികളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി ഇത്തവണ എക്സൈസ് വകുപ്പുണ്ട്. ടാഗോറിലെ പ്രധാന വേദിയിൽ ബോധവത്കരണത്തിനായി ഒരു സ്റ്റാൾ തുടങ്ങിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.
രാജ്യാന്തര ചലച്ചിത്രമേളയുടെ വേദികളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായി ഇത്തവണ എക്സൈസ് വകുപ്പുണ്ട്. ടാഗോറിലെ പ്രധാന വേദിയിൽ ബോധവത്കരണത്തിനായി ഒരു സ്റ്റാൾ തുടങ്ങിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.
സിനിമാ മേളയ്ക്കിടെ എക്സൈസിനെന്ത് കാര്യമെന്നുള്ള ചോദ്യങ്ങളൊന്നും ഉദ്യോഗസ്ഥർ കാര്യമാക്കുന്നില്ല.ആളു കൂടുന്നിടത്തൊക്കെ ലഹരിക്കെതിരായ പ്രചാരണം നടത്തണമെന്ന നയത്തിന്‍റെ ഭാഗമായാണ് ചലച്ചിത്ര മേളയ്ക്കും എത്തിയത്.
സ്റ്റാളിലെത്തി ബോധവാൻമാരാകാൻ തയാറില്ലാത്തവർക്ക് അടുത്ത് ചെന്നും ഉദ്യോഗസ്ഥർ ബോധവത്കരിക്കും. ദിവസവും രണ്ടുപേർ സ്റ്റാളിൽ കാണും.. മഫ്ടിയിൽ കുറച്ച് പേർ കറങ്ങി നടപ്പുമുണ്ടാവും.ബോധം വരാത്തവർക്കൊക്കെ നിയമ നടപടി ഉറപ്പെന്ന് ചുരുക്കം.