World Zoonoses Day 2024 : എന്താണ് സൂനോട്ടിക് രോഗം ? അറിയേണ്ടതെല്ലാം
വൈറൽ, ബാക്‌ടീരിയൽ, പ്രോട്ടോസോവൽ, ഹെൽമിന്ത്സ്, എക്‌ടോപാരസൈറ്റൽ എന്നിങ്ങനെ പലതരം സൂനോട്ടിക്ക് രോഗങ്ങളുണ്ട്. കൊവിഡ്, നിപ്പ എന്നിവയൊക്കെ വൈറൽ ഗണത്തിൽപ്പെടുന്നവയാണ്.
എല്ലാ വർഷവും ജൂലെെ ആറിന് ലോക സൂനോസസ് ദിനം (ജന്തുജന്യരോഗ ദിനം) ആചരിക്കുന്നു. മൃഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന അണുബാധകളെയോ പകർച്ചവ്യാധികളെയോ ആണ് സൂനോസിസ് അല്ലെങ്കിൽ സൂനോട്ടിക് രോഗങ്ങൾ എന്ന് പറയുന്നത്. അത് പന്നിപ്പനിയോ, പേവിഷബാധയോ, പക്ഷിപ്പനിയോ, ഭക്ഷ്യജന്യമായ അണുബാധയോ ആകട്ടെ, മനുഷ്യർക്ക് മാരകമായേക്കാവുന്ന ധാരാളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
ഇവിടെ നിലനിൽക്കുന്ന എല്ലാ രോഗങ്ങളിലും അവയിൽ 60 ശതമാനവും സൂനോട്ടിക് സ്വഭാവമുള്ളവയാണെന്നും ഉയർന്നുവരുന്ന അണുബാധകളിൽ 70 ശതമാനവും മൃഗങ്ങളിൽ നിന്നാണെന്നും Centers for Disease Control and Prevention വ്യക്തമാക്കുന്നു.
വൈറൽ, ബാക്‌ടീരിയൽ, പ്രോട്ടോസോവൽ, ഹെൽമിന്ത്സ്, എക്‌ടോപാരസൈറ്റൽ എന്നിങ്ങനെ പലതരം സൂനോട്ടിക്ക് രോഗങ്ങളുണ്ട്. കൊവിഡ്, നിപ്പ എന്നിവയൊക്കെ വൈറൽ ഗണത്തിൽപ്പെടുന്നവയാണ്.
സൂനോട്ടിക് രോഗങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും ലോക സൂനോസസ് ദിനം ആചരിക്കുന്നത്.
1886 ജൂലെ ആറിന് ഫ്രഞ്ച് ബയോളജിസ്റ്റായ ലൂയി പാസ്റ്റർ പേവിഷ ബാധക്കുള്ള വാക്സിൻ ആദ്യമായി നൽകിയതിന്റെ സ്മരണയിലാണ് ദിനം ആചരിച്ച് വരുന്നത്. പേവിഷ ബാധയുള്ള നായയുടെ കടിയേറ്റ ജോസഫ് മെയിസ്റ്റർ എന്നയാളാണ് അന്ന് വാക്സിൻ സ്വീകരിച്ചത്.
രോഗം ബാധിക്കുന്ന ഓരോരുത്തരും മറ്റ് ആളുകളിലേക്ക് ഇത് കൈമാറ്റാം ചെയ്യുന്നതോടെ വ്യാപ്തിയും കൂടുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാനമായും ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്. എബോള, മങ്കി പോക്സ് തുടങ്ങിയവ ജന്തുജന്യ രോഗങ്ങളിൽ ഉൾപ്പെടുന്നു. നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലെത്തുന്നു.
ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങളറിയാം