World Hypertension Day 2024 : ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? സൂക്ഷിക്കുക ബിപി കൂടുന്നതിന്റെ ആകാം

 ആരോഗ്യകരമായ ഭക്ഷണക്രമം, മദ്യവും പുകയിലയും ഒഴിവാക്കൽ, സമ്മർദ്ദം ഒഴിവാക്കുക എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുന്ന ഘടകങ്ങളാണ്. 
 

world hypertension day 2024 signs of high blood pressure

എല്ലാ വർഷവും മെയ് 17-ന് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നു. രക്താതിമർദ്ദത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ആഗോളതലത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.

മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവ ഹൈപ്പർടെൻഷൻ്റെ പ്രധാന കാരണങ്ങളിൽ ഉൾപ്പെടുന്നു,. ബിപി കൂടുന്നത് ഹൃദയാരോഗ്യം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് ഇടയാക്കും. രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുകയും ദിനചര്യയിൽ ഉചിതമായ ജീവിതശൈലി മാറ്റങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, മദ്യവും പുകയിലയും ഒഴിവാക്കൽ, സമ്മർദ്ദം ഒഴിവാക്കുക എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയുന്ന ഘടകങ്ങളാണ്. 

ഹൈപ്പർടെൻഷൻ, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദത്തെ 'നിശബ്ദ കൊലയാളി' എന്ന് അറിയപ്പെടുന്നു. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സ നേരത്തെ ആരംഭിക്കുക...- അപ്പോളോ ഹോസ്പിറ്റൽസ് നവി മുംബൈയിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ബ്രജേഷ് കുമാർ കുൻവാർ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ

തലവേദന: ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന ഹൈപ്പർടെൻഷൻ്റെ ലക്ഷണമാണെന്ന് വി​ദ​ഗ്ധർ പറയുന്നു. 

കാഴ്ചശക്തി കുറയാം: ദീർഘനേരം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തസമ്മർദ്ദം കണ്ണുകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നതിനാൽ ഇത് കാഴ്ച മങ്ങൽ അല്ലെങ്കിൽ പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയ കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകും. ഹൈപ്പർടെൻഷൻ റെറ്റിനോപ്പതി എന്നറിയപ്പെടുന്ന റെറ്റിനയുടെ തകരാറിനും രക്താതിമർദ്ദം കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, ഇത് ഗുരുതരമായ കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകും.

മൂക്കിൽ നിന്ന് രക്തസ്രാവം: മൂക്കിൽ നിന്നുള്ള രക്തസ്രാവം ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. ഉയർന്ന രക്തസമ്മർദ്ദം കാരണം, മൂക്കിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കും. ഇത് പതിവായി മൂക്കിൽ നിന്ന് രക്തം വരുന്നതിന് ഇടയാക്കും.

ശ്വാസതടസ്സം: ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ രക്താതിമർദ്ദം ഹൃദയത്തിൽ സമ്മർദ്ദം ഉണ്ടാക്കും. ഇത് ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടാനും  ശ്വാസതടസ്സത്തിനും ഇടയാക്കും.

ക്ഷീണം: നിരന്തരമായ ക്ഷീണം ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. രക്തസമ്മർദ്ദം ഫലപ്രദമായി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവിനെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തലച്ചോറിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നത് കുറയ്ക്കുന്നു.

ക്രമരഹിതമായ ഹൃദയമിടിപ്പ്: ക്രമരഹിതമായ അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പിനെയാണ് ആർറിഥ്മിയ എന്നറിയപ്പെടുന്നത്. 

പ്രഭാതഭക്ഷണമായി ഓട്സാണോ കഴിക്കാറുള്ളത് ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios