Asianet News MalayalamAsianet News Malayalam

എന്താണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം ? ലക്ഷണങ്ങൾ അറിയാം

വീട്ടിലെത്തി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവാവിന്റെ സംസാരശേഷി നഷ്ടപ്പെടാൻ തുടങ്ങി. ഇടതുവശത്ത് തളർച്ച അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നേരത്തേ ​​ഹെയർവാഷിനായി ബ്യൂട്ടിപാർലറിൽ എത്തിയ അമ്പതുകാരിക്കും സമാനമായ അവസ്ഥ സ്ഥിരീകരിച്ചിരുന്നു. 'ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം' എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

What Is Beauty Parlor Stroke Syndrome
Author
First Published Sep 29, 2024, 4:44 PM IST | Last Updated Sep 29, 2024, 4:52 PM IST

സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ച വാർത്ത നാം അറിഞ്ഞതാണ്. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ  മുടി വെട്ടാനെത്തിയ ബല്ലാരി സ്വദേശിയായ മുപ്പതുകാരനാണ് ​ഗുരുതരാവസ്ഥയിലായത്. മുടിവെട്ടിയയാൾ മസാജ് ചെയ്യുന്നതിനിടെ കഴുത്ത് പിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വീട്ടിലെത്തി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവാവിന്റെ സംസാരശേഷി നഷ്ടപ്പെടാൻ തുടങ്ങി. ഇടതുവശത്ത് തളർച്ച അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നേരത്തേ ​​ഹെയർവാഷിനായി ബ്യൂട്ടിപാർലറിൽ എത്തിയ അമ്പതുകാരിക്കും സമാനമായ അവസ്ഥ സ്ഥിരീകരിച്ചിരുന്നു. 'ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം' എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

എന്താണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം? (Beauty parlor stroke syndrome) ലക്ഷണങ്ങൾ എന്തൊക്കെ?

1992 ലാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ബ്യൂട്ടിപാർലറുകളിൽ തല കഴുകുമ്പോൾ തല ഒരു പ്രത്യേക ബേസിനിലേക്ക് കിടത്തിയ ശേഷമാണ് ചെയ്യുന്നത്. ഈ ബേസിനിൽ കിടക്കുമ്പോൾ കഴുത്തിന്റെ പുറകിലുള്ള ഒരു പ്രധാന രക്തകുഴൽ അമർന്ന് പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്.

തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രക്തക്കുഴലാണിത്. അതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. കഴുത്തിലെ നാല് രക്തക്കുഴലുകളാണ് പ്രധാനമായും ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത്. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആർട്ടറീസ് എന്നും പുറകിലുള്ളവയെ വെർട്ടിബ്രൽ ആർട്ടറീസ് എന്നും വിളിക്കുന്നു.

ലക്ഷണങ്ങൾ അറിയാം 

1. തലകറക്കം അനുഭവപ്പെടുക
2. ഛർദി
3. കഴുത്തിന് വേദന ഉണ്ടാവുക
4. സംസാരിക്കുമ്പോൾ വ്യക്തമാവാതിരിക്കുക.
5. കാഴ്ച മങ്ങുക
6. ഒരുവശം തരിപ്പ് അനുഭവപ്പെടുക
7. ബാലൻസ് നഷ്ടപ്പെടുക.
8. കഴുത്തിൽ വേദന

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios