Health Tip : കാലില്‍ നിറവ്യത്യാസവും പാടുകളും കാഴ്ചയ്ക്ക് മങ്ങലും; തിരിച്ചറിയാം ഈ പ്രശ്നത്തെ...

ഇങ്ങനെ ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ കാണപ്പെടാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹത്തിന് മുമ്പ് തന്നെ ഇത് സൂചിപ്പിക്കുന്ന പ്രയാസങ്ങള്‍ വ്യക്തികളില്‍ വരാം. എന്നാലിത് പെട്ടെന്ന് മനസിലാകണമെന്നോ, ഇതിലൂടെ പ്രമേഹം തൊട്ടരികിലെത്തിയെന്ന് തിരിച്ചറിയണമെന്നോ ഇല്ല. എന്തായാലും ഈ ഘട്ടത്തില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം.

watch out for these signs which indicates prediabetes hyp

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും മിക്കവരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. കാരണം പല ആരോഗ്യപ്രശ്നങ്ങളും വിവിധ അസുഖങ്ങളുടെ ലക്ഷണമോ, അസുഖങ്ങളിലേക്കുള്ള സൂചനകളോ ആകാം. 

ഇങ്ങനെ ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ കാണപ്പെടാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹത്തിന് മുമ്പ് തന്നെ ഇത് സൂചിപ്പിക്കുന്ന പ്രയാസങ്ങള്‍ വ്യക്തികളില്‍ വരാം. എന്നാലിത് പെട്ടെന്ന് മനസിലാകണമെന്നോ, ഇതിലൂടെ പ്രമേഹം തൊട്ടരികിലെത്തിയെന്ന് തിരിച്ചറിയണമെന്നോ ഇല്ല. എന്തായാലും ഈ ഘട്ടത്തില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം.

ഒന്ന്...

തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് ഒരു ലക്ഷണം. തൊലി കട്ടിയായി രൂപപ്പെടുകയും ഇവിടെ നിറവ്യത്യാസവും കാണുന്നതും ശ്രദ്ധിക്കണം. മുട്ടുകളിലോ കഴുത്തിലോ കക്ഷത്തിലോ സന്ധികളിലോ ആണ് സാധാരണയായി ഈ ലക്ഷണം കാണപ്പെടുക.

ഇത് ഇൻസുലിൻ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ ഇൻസുലിൻ ഹോര്‍മോണിനോട് ഫലപ്രദമായി പ്രതികരിക്കാൻ ശരീരത്തിന് സാധിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ്-2 പ്രമേഹം.

രണ്ട്...

അമിതമായ ദാഹവും ഇടവിട്ട് മൂത്രമൊഴിക്കുന്നതുമാണ് മറ്റൊരു ലക്ഷണം. രക്തത്തില്‍ ഗ്ലൂക്കോസ് പതിയെ കൂടിവരുന്നത് മൂലം ഇത് മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്ക ശ്രമിക്കുന്നതോടെയാണ് ദാഹം കൂടുന്നത്. 

മൂന്ന്...

പ്രമേഹത്തിന്‍റെ സൂചനായി കാഴ്ചാസംബന്ധമായ പ്രശ്നങ്ങളും നേരിടാം. കാഴ്ച മങ്ങുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. മിക്കവാറും കേസുകളിലും പക്ഷേ  പ്രമേഹത്തിന്‍റെ തുടക്കത്തില്‍ കാഴ്ചാപ്രശ്നങ്ങള്‍ നേരിടണമെന്നില്ല. എങ്കിലും ഈ ലക്ഷണവും ശ്രദ്ധിക്കേണ്ടത് തന്നെ.

നാല്...

നല്ലതോതിലുള്ള ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഒരുപക്ഷേ പ്രമേഹം അരികിലെത്തിയെന്നതിന്‍റെ സൂചനയാകാം. ക്ഷീണവും തളര്‍ച്ചയും പക്ഷേ എല്ലായ്പ്പോഴും പ്രമേഹത്തിന്‍റെ ലക്ഷണമാകണം എന്നില്ല. ഇക്കാര്യവും ഓര്‍ക്കുക. 

നാല്‍പത്തിയഞ്ച് വയസ് കടന്നവരാണ് സാധാരണനിലയില്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് പ്രമേഹപരിശോധന നടത്തേണ്ടത്. ചെറുപ്പക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ നിസാരമായി കാണരുത് എന്നല്ല, മറിച്ച് കൂടുതല്‍ കേസുകളും വരാൻ സാധ്യതയുള്ളത് നാല്‍പത്തിയഞ്ചിന് ശേഷമാണ് എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നത്. 

Also Read:- ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ...; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

Latest Videos
Follow Us:
Download App:
  • android
  • ios