കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...
കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകൾ ചില വിറ്റാമിനുകളെയും ധാതുകളെയും ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും സഹായിക്കും.
നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
പതിവായുള്ള ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
രണ്ട്...
നിങ്ങൾക്ക് വലിയ രീതിയില്‍ പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.
മൂന്ന്...
കുടലിന്റെ ആരോഗ്യം നല്ലതല്ലെങ്കില്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇതുമൂലം ശരീരഭാരം കൂടാം.
നാല്...
വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം.
അഞ്ച്...
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ അത് ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.
ആറ്...
ചര്‍മ്മം പ്രശ്നങ്ങളും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം.
ഏഴ്...
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥയുമായി ബന്ധപ്പെട്ടരിക്കുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...