കൊവിഡ് 19; ബിസിജി വാക്സിൻ നിർണായകമെന്ന് യുഎസിലെ ശാസ്ത്രജ്ഞർ
ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ കൊറോണ വൈറസിനെതിരായ ചികിത്സയിൽ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.
കൊവിഡ് 19 ലോകമെങ്ങും ഭീതിയായി വ്യാപിക്കുമ്പോള്‍ വാക്സിന്‍ കണ്ടെത്തുക എന്നതാണ് ശാസ്ത്രലോകത്തിന്‍റെ ലക്ഷ്യം. അതിനിടെ ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ കൊറോണ വൈറസിനെതിരായ ചികിത്സയിൽ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍വൈഐടി)യിലെ ശ്സ്ത്രജ്ഞരാണ് വിശദീകരിക്കുന്നത്.
ഇന്ത്യ ഈ വാക്സിൻ കുട്ടികൾ ജനക്കുമ്പോൾ തന്നെ നൽകുന്ന കീഴ്വഴക്കം പിന്തുടരുന്ന രാജ്യമാണ്. ഇതാണ് ഈ രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതും. ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല.
എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിൽ കൊവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ബിസിജി വാക്സിന്‍ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ALSO READ - ക്ഷയരോഗ വാക്സിന്‍ കൊവിഡിനെ തടയുമോ?