Health Tips : ഇടയ്ക്കിടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...
ഛർദ്ദിയും വയറിളക്കവും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും. ഇത് ശരീരത്തിൻ്റെ ഇലക്ട്രോലൈറ്റ് ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വേനൽക്കാലത്തെ അമിതമായ ചൂട് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ചുട്ടുപൊള്ളുന്ന ചൂട് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. തെറ്റായ ഭക്ഷണക്രമം, നിർജലീകരണം തുടങ്ങിയ നിരവധി ഘടകങ്ങൾ വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. വേനൽക്കാലത്ത് ദഹനപ്രക്രിയയും മന്ദഗതിയിലാകും. തൽഫലമായി, മലബന്ധം, ഛർദ്ദി, ഓക്കാനം, വയറുവേദന, ആസിഡ് റിഫ്ലക്സ് എന്നിവ സാധാരണമാണ്.
' അമിതമായ ചൂട് ദഹനവ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു. പുറത്ത് ചൂടാകുമ്പോൾ ശരീരം കൂടുതൽ വിയർക്കുന്നു. ഇത് മലബന്ധത്തിനും മന്ദഗതിയിലുള്ള ദഹനത്തിനും കാരണമാകും...' - നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി ചെയർമാൻ ഡോ. ഹർഷ് കപൂർ പറഞ്ഞു.
ചൂട് കൂടുതലായി എക്സ്പോഷർ ചെയ്യുന്നത് ദഹന പ്രശ്നങ്ങൾക്കും വയറ്റിലെ മലബന്ധത്തിനും കാരണമാകും. കൂടാതെ, ചൂട് ബാക്ടീരിയകളുടെ വികാസം ഓക്കാനം, ഛർദ്ദി എന്നിങ്ങനെയുള്ള ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും.
ഛർദ്ദിയും വയറിളക്കവും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഇടയാക്കും. ഇത് ശരീരത്തിൻ്റെ ഇലക്ട്രോലൈറ്റ് ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വേനൽക്കാലത്ത് ദഹനപ്രശ്‌നങ്ങൾ തടയാനുള്ള ചില ടിപ്സുകൾ...
നന്നായി വെള്ളം കുടിക്കുക : പ്രതിദിനം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക.
പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക: ജങ്ക് ഫുഡുകളും നന്നായി പാകം ചെയ്യാത്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും നന്നായി കഴുകിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
ചെറിയ അളവിൽ ഭക്ഷണം കഴിക്കുക: ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ സഹായിക്കുന്നു.
സീസണൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക : പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ജലാംശം വർദ്ധിപ്പിക്കും.
Read more കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം?