skin cancer| സ്കിൻ കാൻസറിനെ പ്രതിരോധിക്കാൻ ഈ പഴം മികച്ചത്; ഗവേഷകർ പറയുന്നത്...
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം, അതിലും പ്രധാനമായി ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണക്രമം ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞു.
ചർമ്മ കോശങ്ങളുടെ അസാധാരണമായ വളർച്ചയെ സ്കിൻ കാൻസർ (Skin cancer) സൂചിപ്പിക്കുന്നു. എന്നാൽ ഒരൽപം ശ്രദ്ധ നൽകിയാൽ, നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന രോഗം കൂടിയാണ് ചർമത്തെ ബാധിക്കുന്ന ഈ അർബുദം. സൂര്യന്റെ അൾട്രാവയലറ്റ് (UV) വികിരണങ്ങളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുന്നതിലൂടെ യോ പുറത്തുകടക്കുന്നതിന് മുമ്പ് സൺസ്‌ക്രീൻ പതിവായി പുരട്ടുന്നതിലൂടെയോ ഒരാൾക്ക് ത്വക്ക് കാൻസർ സാധ്യത ലഘൂകരിക്കാൻ കഴിയും.
കഴിഞ്ഞ അഞ്ച് കൊല്ലമായി ത്വക്ക് കാൻസർ രോഗനിർണയം ഗണ്യമായി വർദ്ധിച്ചു. ശരാശരി 10,000 പേർക്ക് ത്വക്ക് അർബുദം ഉണ്ടെന്നും അവരിൽ ഭൂരിഭാഗവും മെലനോമയുമായും പോരാടുന്നുവെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷന്റെ (AADA) വ്യക്തമാക്കുന്നു.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം, അതിലും പ്രധാനമായി ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണക്രമം ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞു.കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ഒട്ടാവ സർവകലാശാലയിലെ പോഷകാഹാര, സെല്ലുലാർ ഗവേഷകർ പഠനം നടത്തി.
ത്വക്ക് കാൻസർ തടയാൻ ബ്ലൂബെറി മികച്ചൊരു പഴമാണെന്നും ബ്ലൂബെറി ജ്യൂസായോ അല്ലാതെയോ കുടിക്കാം. ബ്ലൂബെറി ജ്യൂസ് സ്കിൻ കാൻസർ അപകടസാധ്യതയിൽ ചെലുത്തുന്ന സ്വാധീനം പരിശോധിച്ചുവെന്നും ഗവേഷകർ പറഞ്ഞു. പഠനം ജേണൽ ഓഫ് കാൻസർ പ്രിവൻഷനിൽ പ്രസിദ്ധീകരിച്ചു.
ബ്ലൂബെറി ആരോഗ്യ ഗുണങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ഉയർന്ന ആന്റിഓക്‌സിഡന്റുകളുടെ അടങ്ങിയതിനാൽ പലപ്പോഴും സൂപ്പർഫുഡായി ഇതിനെ കണക്കാക്കപ്പെടുന്നു. സിട്രസ് സരസഫലങ്ങൾ പലപ്പോഴും കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അറ്റ്ലാന്റിക് മേഖലയിലെ പ്രത്യേക പ്രദേശങ്ങളിൽ നിന്ന് പൂർണ്ണമായി പാകമായ വൈൽഡ് ബ്ലൂബെറി ഉപയോഗിച്ച് ഗവേഷകർ ഒരു ഗ്ലാസ് ഫ്രഷ് ബ്ലൂബെറി ജ്യൂസ് തയ്യാറാക്കി. ഈ ജ്യൂസ് പിന്നീട് പോളിഫെനോൾ ഉപയോഗിച്ച് കൂടുതൽ പോഷിപ്പിക്കപ്പെട്ടു.
പോളിഫെനോളുകളാൽ സമ്പുഷ്ടമായ ബ്ലൂബെറി ജ്യൂസ് കാൻസർ മൂലകോശങ്ങളുടെ വ്യാപനത്തെ തടയുന്നതായി വിദഗ്ധർ പഠനത്തിൽ കണ്ടെത്തി. ബ്ലൂ ബെറി ജ്യൂസിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ഇത് ചർമ്മ കാൻസർ സാധ്യതയ്‌ക്കെതിരെ നന്നായി പ്രവർത്തിക്കുന്നു.
ജ്യൂസിന്റെ രൂപത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഈ സൂപ്പർഫുഡ് ഫലപ്രദമാണ്. രാവിലെ ഓട്‌സ് പാത്രത്തിലോ ഒരു ഗ്ലാസ് സ്മൂത്തിയിലോ ബ്ലൂബെറി ഉൾപ്പെടുത്താവുന്നതാണെന്നും ഗവേഷകർ പറഞ്ഞു.
ശീലമാക്കൂ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ