വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎസിൽ  മൂന്ന് പേരിൽ ഒരാൾക്ക് വൃക്കരോ​ഗമുള്ളതായി പഠനങ്ങൾ പറയുന്നു. വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

Things to keep in mind to keep the kidneys healthy

വൃക്കകൾ ശരീരത്തിൻ്റെ സുപ്രധാന അവയവമാണ്. അവ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ വൃക്ക തകരാർ മൂലം നിരവധി പേർ മരിക്കുന്നു. യുഎസിൽ  മൂന്ന് പേരിൽ ഒരാൾക്ക് വൃക്കരോ​ഗമുള്ളതായി പഠനങ്ങൾ പറയുന്നു. വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

ഒന്ന്

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.  കിഡ്‌നി ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ ദിവസവും കുറ‍ഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് വൃക്കരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

രണ്ട്

ആവശ്യമായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കിഡ്നി ബീൻസ്, മധുരക്കിഴങ്ങ്, ഇലക്കറികൾ എന്നിവ വൃക്കകൾക്ക് വളരെ ഗുണം ചെയ്യും.

മൂന്ന്

പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

നാല്

പുകവലി, മദ്യപാനം തുടങ്ങിയവ കിഡ്നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.  പുകവലി ചില വൃക്കരോഗങ്ങൾക്ക് കാരണമാകും. കൂടാതെ, മദ്യപാനം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കും.

അഞ്ച്

വേദനസംഹാരികൾ വേദന മാറ്റുന്നതിന് സ​ഹായിക്കുന്നു.. വേദനസംഹാരികൾ പോലുള്ള മരുന്നുകൾ വൃക്കയുടെ ആരോ​ഗ്യത്തെ ബാധിക്കാം.

ആറ്

പതിവ് രക്തസമ്മർദ്ദ പരിശോധന നിർബന്ധമായും ചെയ്യുക. ഉയർന്ന രക്തസമ്മർദ്ദം ചില വൃക്കരോഗങ്ങൾക്ക് കാരണമാകാം.

ഏഴ്

വൃക്ക സംബന്ധമായ അണുബാധകളൊന്നും നിസ്സാരമായി കാണരുത്. വൃക്കയിലെ കല്ലുകളോ മറ്റ് വൃക്കരോ​ഗങ്ങളെ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

അമിതവണ്ണം കുറയ്ക്കും, ദഹനം എളുപ്പമാക്കും ; ഫെെബർ അടങ്ങിയ ആറ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
 

Latest Videos
Follow Us:
Download App:
  • android
  • ios