രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടോ? ബിപി കൂടിയതിന്റെതാകാം

രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. തലക്കറക്കം അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം.
 

symptoms of high blood pressure seen in morning time

ഇന്ന് അധികം പേരിലും കാണുന്ന പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ഭക്ഷണക്രമവും ജീവിതരീതിയുമാണ് ബിപി ഉയരുന്നതിന് പിന്നിലെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങൾ. ചിലപ്പോൾ ജനിതക കാരണങ്ങളാലും മാനസിക സമ്മർദത്താലും ഉറക്കക്കുറവിനാലും ബിപി പ്രശ്നങ്ങൾ ഉണ്ടാകാം. രക്തസമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ പല ലക്ഷണങ്ങളും കാണപ്പെടുന്നു. രക്തസമ്മർദ്ദം ഉയർന്നാൽ ശരീരത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ എന്താണെന്ന് അറിയുക.

തലകറക്കം

രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെടുകയാണെങ്കിൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. തലക്കറക്കം അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം.

ദാഹം തോന്നുക

രാത്രി വെള്ളം കുടിക്കാതിരുന്നാൽ രാവിലെ ദാഹം തോന്നും, എന്നാൽ രാവിലെ എഴുന്നേറ്റയുടൻ തന്നെ ദാഹം തോന്നുകയും വായ വരളുകയും ചെയ്താൽ ഇത് ഉയർന്ന ബിപിയുടെ ലക്ഷണങ്ങളാകാം. ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിക്കുമ്പോൾ ഇത് സംഭവിക്കാം. ഇതൊരു സാധാരണ കാര്യമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്.

കാഴ്ച മങ്ങൽ

രാവിലെ ഉറക്കമുണർന്ന് ഉടൻ തന്നെ കാഴ്ച മങ്ങൾ ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കുക. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. ബിപി കൂടിയാൽ കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാകും. ഇത് കാഴ്ചശക്തി കുറയ്ക്കുകയും കണ്ണുകളെ ദുർബലപ്പെടുത്തുകയും ചെയ്യും.

ഛർദ്ദിയ്ക്കാൻ തോന്നുക

ഉറക്കമുണർന്നയുടനെ ഛർദ്ദിയോ ഓക്കാനമോ അനുഭവപ്പെടുകയാണെങ്കിൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളായിരിക്കാം. ശരീരത്തിലെ രക്തചംക്രമണം വർദ്ധിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുക ചെയ്യുന്നു. ഇത് ഛർദ്ദി തോന്നുന്നതിന് കാരണമാകുന്നു. 

അമിതമായ ക്ഷീണം 

രാത്രി മുഴുവൻ ഉറങ്ങിയിട്ടും രാവിലെ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും രക്തസമ്മർദ്ദം പരിശോധിക്കുക. ചിലപ്പോൾ ഉയർന്ന രക്തസമ്മർദ്ദം മൂലവും ഇത് സംഭവിക്കുന്നു.  ഈ പറഞ്ഞ ലക്ഷണങ്ങൾസ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

ബദാം എട്ട് മണിക്കൂർ കുതിർത്ത ശേഷം കഴിക്കൂ, ​ഗുണമിതാണ്

Latest Videos
Follow Us:
Download App:
  • android
  • ios