Men's Health : പ്രായം നാൽപത് കഴിഞ്ഞ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍...

ആഹാരത്തിലും ജീവിതശൈലിയിലുമൊക്കെ കൃത്യമായ ചിട്ട തുടങ്ങേണ്ട ഘട്ടമാണിത്. നാൽപത് വയസ് കഴിഞ്ഞ പുരുഷന്മാർ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

symptoms men over 40 need to get checked out now

പ്രായം കൂടുന്നതനുസരിച്ച് പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും (Health issues) ഉണ്ടാകാം. പ്രായം നാൽപത്  കഴിഞ്ഞവര്‍ (after 40) ആരോഗ്യത്തെപ്പറ്റി കരുതലോടെ ചിന്തിച്ചു തുടങ്ങണം. പ്രമേഹം (diabetes) മുതല്‍ രക്തസമ്മര്‍ദ്ദം (blood pressure) വരെ പല ആരോഗ്യ പ്രശ്നങ്ങളും നമ്മളെ ബാധിക്കാം. 

ആഹാരത്തിലും ജീവിതശൈലിയിലുമൊക്കെ കൃത്യമായ ചിട്ട തുടങ്ങേണ്ട ഘട്ടമാണിത്. നാൽപത് വയസ് കഴിഞ്ഞ പുരുഷന്മാർ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം... 

ഒന്ന്...

പേശികളുടെ ബലക്കുറവ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രായമാകുന്നതനുസരിച്ച് മസിൽ മാസ് കുറഞ്ഞു വരുന്നത് സ്വാഭാവികമാണെന്നാണ് ഹാര്‍വേഴ്ഡ് ഹെല്‍ത്തിന്‍റെ പഠനം പറയുന്നത്. എന്നാല്‍ നാൽപത് വയസ് മുതല്‍ ബലക്കുറവും നടക്കാനുള്ള പ്രയാസവും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

രണ്ട്...

ഉയർന്ന രക്തസമ്മർദ്ദം ആണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതംപക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാം.  അതിനാല്‍ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.

മൂന്ന്...

പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണ് പലര്‍ക്കും ഈ നാല്‍പതുകള്‍. കുട്ടികളുടെ പഠനം, ജോലി, സാമ്പത്തിക, മാതാപിതാക്കളുടെ ആരോഗ്യം തുടങ്ങി പല മാനസിക പ്രയാസങ്ങൾ അനുഭവപ്പെടാം. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണെന്ന് മനസ്സിലാക്കണം. പ്രയാസങ്ങള്‍ ആരോടെങ്കിലും പങ്കവയ്ക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക. 

നാല്...

നാൽപത് കഴിഞ്ഞ ചില പുരുഷന്മാരില്‍ ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെയോ അനുബന്ധ പ്രശ്നങ്ങളുടെയോ ലക്ഷണമാകാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതാണ്.   

അഞ്ച്...

ചിലര്‍ക്ക് വൃഷണവീക്കം ഉണ്ടാകാം. വൃഷണങ്ങൾക്കുണ്ടാകുന്ന വീക്കം ചിലപ്പോള്‍ ടെസ്റ്റിക്കുലാർ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം. മറ്റ് ക്യാൻസറുകളെ അപേക്ഷിച്ച് ഇത് വളരെ അപൂർവമായ ഒന്നാണ്. എന്നിരുന്നാലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. 

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ആ രോഗം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

Also Read: നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios