ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ കൊവിഡ് 19 ബാധിക്കുന്നത് ഇങ്ങനെ...

സമുദ്രനിരപ്പില്‍ നിന്ന് മൂവ്വായിരം മീറ്റര്‍ (9,842 അടി) ഉയരത്തില്‍ കിടക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് 19 ബാധ അത്രകണ്ട് രൂക്ഷമാകുന്നില്ല എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ബൊളീവിയ, ഇക്വഡോര്‍, പെറു എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഗവേഷകര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്

study says that people lives in high altitude may affect less from covid 19

കൊറോണ വൈറസ് എന്ന മാരക രോഗകാരി, ലോകരാജ്യങ്ങളെ സംബന്ധിച്ച് പുതിയ വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ഓരോ ദിവസവും ഇതെക്കുറിച്ച് പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും അടുത്തായി നടന്നൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഉയര്‍ന്ന മേഖലകളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് കൊറോണ വൈറസ് വലിയ ഭീഷണിയല്ല എന്നാണ്. 

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളെ വിശകലനം ചെയ്ത ശേഷം ഓസ്‌ട്രേലിയ, ബൊളീവിയ, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരമാണ് ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 'റെസ്പിരേറ്ററി ഫിസിയോളജി ആന്റ് ന്യൂറോളജി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വിശദാംശങ്ങള്‍ വന്നതോടെ ഇവരുടെ പഠനം ഇപ്പോള്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 

സമുദ്രനിരപ്പില്‍ നിന്ന് മൂവ്വായിരം മീറ്റര്‍ (9,842 അടി) ഉയരത്തില്‍ കിടക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് 19 ബാധ അത്രകണ്ട് രൂക്ഷമാകുന്നില്ല എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ബൊളീവിയ, ഇക്വഡോര്‍, പെറു എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഗവേഷകര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. 

 

study says that people lives in high altitude may affect less from covid 19

 

സമുദ്രനിരപ്പില്‍ നിന്ന് വളരെയധികം ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കൊവിഡ് 19 ബാധിക്കുന്നില്ല എന്നല്ല, മറിച്ച് രോഗബാധയുണ്ടാകുന്നത് പോലും അറിയാത്ത തരത്തില്‍ അതിനെ ഇവിടങ്ങളിലുള്ളവര്‍ അതിജീവിക്കുന്നു എന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന സാഹചര്യം കൊവിഡ് 19 രോഗികളില്‍ കാണാറുണ്ട്. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന വിഷമതകളാണ് പ്രധാനമായും രോഗലക്ഷണമായി വരുന്നത്. 

എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് പ്രത്യേക കഴിവുണ്ട് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ, പലരും രോഗം ബാധിക്കുന്നത് പോലും അറിയുന്നില്ലെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. 

മലമുകളിലുള്ള കാലാവസ്ഥ വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. വരണ്ട കാറ്റ്, കൂടിയ തോതിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍, താഴ്ന്ന വായുമര്‍ദ്ദം എന്നിവ വൈറസിന് പ്രതികൂലമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- കൊറോണ വൈറസിന്‍റെ പ്രഹരശേഷി കുറയുകയാണെന്ന് ഇറ്റാലിയിലെ മുതിര്‍ന്ന ഡോക്ടര്‍...

 

study says that people lives in high altitude may affect less from covid 19

 

അതേസമയം ഉയര്‍ന്ന മേഖലയില്‍ ജനിച്ചുവളര്‍ന്നു എന്ന കാരണം കൊണ്ട് മാത്രം മറ്റരൊരിടത്ത് ജീവിക്കുന്ന ഒരാള്‍ക്ക് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിയണമെന്നില്ലെന്നും നിലവില്‍ ഉയര്‍ന്ന പ്രദേശങ്ങളിലാണോ കഴിയുന്നത് എന്നതിന് തന്നെയാണ് പ്രാധാന്യമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും തുപ്പുന്നതും നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ, ലംഘിച്ചാൽ ചുമത്തുന്നത് കനത്ത പിഴ...

Latest Videos
Follow Us:
Download App:
  • android
  • ios