സോഷ്യൽ മീഡിയയിൽ നിങ്ങൾ എത്ര മണിക്കൂർ ചെലവഴിക്കാറുണ്ട്?
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഉറക്കമില്ലായ്മയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയതായി ഡോ. ബ്രയാൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം. ചെറുപ്പക്കാരിലാണ്സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടുതലായി കണ്ട് വരുന്നത്. ഇവർക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അർക്കൻസാസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡോ. ബ്രയാൻ പ്രിമാക് പറഞ്ഞു.
വിഷാദ രോഗം പിടികൂടുന്നതിനൊപ്പം ഏകാഗ്രത കുറയുന്നതിനും സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കാരണമാകുമെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഉറക്കമില്ലായ്മയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയതായി ഡോ. ബ്രയാൻ ചൂണ്ടിക്കാട്ടി.
അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 നും 30 നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം യുവാക്കളിൽ പഠനം നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ചെലവഴിച്ച ചെറുപ്പക്കാർക്ക് ആറു മാസത്തിനുള്ളിൽ തന്നെ വിഷാദ രോഗം പിടിപെടാൻ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വളരെയധികം സമയം ചെലവഴിക്കുന്നത് കാരണം വ്യക്തിപരമായ ബന്ധങ്ങൾക്ക് ലഭിക്കുന്ന സമയം കുറയുന്നെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ നാലുവർഷമായി വിഷാദരോഗത്തിന് ചികിത്സയിലാണ്'; തുറന്നുപറഞ്ഞ് താരപുത്രി