അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഫലപ്രദമായ നാല് വഴികള്‍
ഏറ്റവും സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധികളില്‍ ഒന്നാണ് കോണ്ടം. ഇത് കൃത്യമായി ഉപയോഗിച്ചാല്‍ അത് അനാവശ്യ ഗര്‍ഭധാരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ആസൂത്രിതമല്ലാത്ത ഗർഭധാരണം പലപ്പോഴും നിരവധി പ്രതികൂല പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഇത് ഒരുപക്ഷേ ബന്ധം വഷളാക്കുകയും സ്ത്രീയൂടെ മാനസികവും ശാരീരിക ആരോഗ്യത്തെയും പോലും ബാധിക്കാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ (unprotected sex) ഏർപ്പെടുമ്പോൾ ആസൂത്രിതമല്ലാത്ത ഗർഭധാരണത്തിനുള്ള സാധ്യത എല്ലായ്പ്പോഴും (pregnancy) കൂടുതലാണ്.
മറ്റൊന്ന് ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെടുന്നത് ലൈംഗിക രോഗങ്ങൾ (STD) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അനാവശ്യ ഗർഭധാരണം തടയാൻ ചില ഗർഭനിരോധന മാർഗങ്ങൾ സഹായിച്ചേക്കും. ഗർഭധാരണം തടയാൻ നിരവധി മാർഗങ്ങളുണ്ട്. എല്ലാം ഫലപ്രദമാണ്, എന്നാൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് നിങ്ങളുടെ ആവശ്യത്തെയും സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു.
ഈ ഗർഭനിരോധന മാർഗങ്ങളെ കുറിച്ചറിയുന്നത് ബോധപൂർവ്വമല്ലാത്ത ഗർഭധാരണത്തെ ഒഴിവാക്കാൻ സഹായിക്കും. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് അറിയാം...
കോണ്ടം...
ലൈംഗികമായി പകരുന്ന അണുബാധകൾക്കും ഗർഭധാരണത്തിനുമെതിരായ ഏറ്റവും മികച്ച സംരക്ഷണ മാർഗ്ഗമാണ് കോണ്ടം. ഏറ്റവും സുരക്ഷിതമായ ഗർഭനിരോധന ഉപാധികളിൽ ഒന്നാണ് കോണ്ടം. ഇത് കൃത്യമായി ഉപയോഗിച്ചാൽ അത് അനാവശ്യ ഗർഭധാരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരിയായ രീതിയിൽ കോണ്ടം ഉപയോഗിക്കുകയാണ് ആദ്യം വേണ്ടത്. സെക്സിനിടയിൽ കോണ്ടം ഉപയോഗിക്കുമ്പോൾ പല പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. അത് കൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്നത് നിർബന്ധമായും പരിശോധിക്കണം.
ഡയഫ്രം...
മറ്റൊരു ഗർഭനിരോധന മാർഗമാണ് ഡയഫ്രം. ഇത് യോനിക്കുള്ളിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഗർഭാശയത്തിൽ ബീജം പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്നു. ഇത് ഏകദേശം 96 ശതമാനം ഫലപ്രദമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇത് എസ്ടിഡി രോഗം തടയുന്നതിൽ ഫലപ്രദമല്ല. കൂടാതെ ആർത്തവ സമയത്ത് ഇത് ഉപയോഗിക്കാൻ പാടില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ഗർഭനിരോധന ഗുളികകൾ...
വളരെ ഫലപ്രദവും പരാജയനിരക്ക് കുറവുമാണ് എന്നതാണ് ഗർഭനിരോധന ഗുളികകളുടെ പ്രത്യേകത. ഓവറിയിൽ നിന്ന് അണ്ഡോൽപാദനം നടക്കാതെ തടയുകയാണ് ഈ ഗുളികകൾ ചെയ്യുന്നത്. അതായത് ഓവുലേഷൻ തടയുന്നു. ഇതുവഴി സ്ത്രീ ശരീരത്തിലെ ഹോർമോണുകൾ അണ്ഡാശയത്തിൽ നിന്ന് അണ്ഡം വിസർജ്ജിക്കുന്നതിനെ തടയുന്നു. ഗർഭനിരോധന ഗുളികകൾ ഏകദേശം 99 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇൻട്രാ യൂട്രൈൻ ഡിവൈസസ് (ഐയുഡി)...
ഗർഭനിരോധനത്തിന് ഗുളികകളെക്കാളും ഹോർമോണുകളെക്കാളും ഫലപ്രദമാണ് കോപ്പർ ടി പോലുള്ള ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസസ്) കളാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഗർഭധാരണം തടയുന്നതിൽ 99 ശതമാനം ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.
കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം പഴം കൊണ്ടുള്ള ഈ ഹെയർ മാസ്കുകൾ...