Asianet News MalayalamAsianet News Malayalam

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അറിയാം ഈ സൂചനകളെ

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Signs Of Poor Gut Health You Should not Ignore
Author
First Published Aug 14, 2024, 2:02 PM IST | Last Updated Aug 14, 2024, 2:31 PM IST

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ദഹന പ്രശ്നങ്ങള്‍ 

വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്. 

2. രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുക

രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ഒരു സൂചനയാണ്. 

3. ശരീരഭാരം കൂടാം

കുടലിന്റെ ആരോഗ്യം മോശമായാല്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. വിശപ്പ് കൂടാനും കാരണമാകും. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യതയുണ്ട്. 

3.  അലര്‍ജികള്‍ 

 ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തോന്നുന്ന അലര്‍ജിയും കുടലിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാകാം. അതുപോലെ തന്നെ ചര്‍മ്മ പ്രശ്നങ്ങളും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം. 

4. പഞ്ചസാരയോട് ആസക്തി  

പഞ്ചസാരയോട് നിങ്ങൾക്ക് വലിയ രീതിയില്‍ ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം. 

5. ഉറക്ക പ്രശ്നങ്ങള്‍ 

കുടലിന്‍റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാം. 

6 . ഉത്കണ്ഠ

കുടലിന്‍റെ ആരോഗ്യം മോശമായാല്‍‌ ചിലരില്‍ അത് ഉത്കണ്ഠ പോലെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാക്കാം.

7. വായ്നാറ്റം

വായ്നാറ്റം കുടലിന്‍റെ ആരോഗ്യം മോശമായാലും ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.  

Also read: വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios