നെഞ്ചെരിച്ചിൽ, അസിഡിറ്റി, ഗ്യാസ് കയറി വയര്‍ വീര്‍ക്കുക; പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. 

Say Goodbye To Heartburn Bloating And Acidity Problems With These Nutritionist

നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം പലരെയും അലട്ടുന്ന ബുദ്ധിമുട്ടുകളാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചരിപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലീമാ മഹാജന്‍. അവ എന്തൊക്കെയാണെന്ന് നോക്കാം: 

1. നാരങ്ങാ വെള്ളം 

ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലേ്ക്ക് ഇരുമ്പിന്‍റെ  ആഗിരണം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കുടിക്കാം. 

2. ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗറും നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയെ തടയാനും ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും സഹായിക്കും. ഇതിനായി 250 മില്ലിലിറ്റര് ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിന് 15- 30 മിനിറ്റ് മുമ്പ് ഇവ കുടിക്കുന്നതാണ് നല്ലത്.  

3. ജീരകം 

 ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം  ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും. ഇതിനായി ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ഇഞ്ചി ചായ  

ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

 

Also read: പ്രതിരോധശേഷി വർധിപ്പിക്കാൻ കുടിക്കാം ശംഖുപുഷ്പ ചായ; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios