ടിവി താരം സന മക്ബുളിനെ ബാധിച്ച കരൾ രോ​ഗത്തെ കുറിച്ചറിയാം

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾ കോശങ്ങൾക്ക് വീക്കം അല്ലെങ്കിൽ കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന രോ​ഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം.

sana makbul opens up about her liver disease

ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സന മക്ബുൾ ബിഗ് ബോസ് ഒടിടി സീസൺ 3 ൻ്റെ സമീപകാല എപ്പിസോഡിൽ കരൾ രോഗം ബാധിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നോൺ-ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന കരൾ രോ​ഗമാണ് ബാധിച്ചതെന്ന് സന വ്യക്തമാക്കിയിരുന്നു.

എനിക്ക് നോൺ-ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് - കരൾ രോഗമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം രുചിച്ചിട്ടില്ലാത്ത ആളുകളിൽ ഒരാളാണ് ഞാൻ. എന്നും ഈ രോ​ഗം സ്ഥിരീകരിച്ചു. സാധാരണഗതിയിൽ, കരൾ രോഗത്തെക്കുറിച്ച് ആളുകൾ കൂടുതലായി അറിയുന്നത് അതിൻ്റെ അവസാന ഘട്ടത്തിലാണ്. എൻ്റെ കരൾ രോഗത്തെക്കുറിച്ച് വളരെ നേരത്തെ തന്നെ അറിഞ്ഞതിനാൽ ഭാ​ഗ്യമായിട്ടാണ് കരുതുന്നതെന്ന് സന പറയുന്നു.

2021 ലാണ് ലക്ഷണങ്ങൾ പ്രകടമായത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്നും സന പറയുന്നു.

എന്താണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (Nonalcoholic fatty liver disease)?

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾ കോശങ്ങൾക്ക് വീക്കം അല്ലെങ്കിൽ കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന രോ​ഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം. ഈ രോഗം നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH) ലേക്ക് പുരോഗമിക്കും. ഇത് സിറോസിസിനും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. 

ലക്ഷണങ്ങൾ അറിയാം

ക്ഷീണം
വയറിന്റെ വലത് ഭാ​ഗത്ത് വേദന അനുഭവപ്പെടുക.
ബലഹീനത
വിശപ്പില്ലായ്മ
ഓക്കാനം
ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം 
കാലുകളിലും വയറിലും നീർക്കെട്ടും വീക്കവും

 നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എങ്ങനെ പ്രതിരോധിക്കാം?

ആരോഗ്യകരമായ ഭക്ഷണക്രമം പതിവാക്കുക
പതിവായി വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക‌
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കുക
സമ്മർദ്ദം കുറയ്ക്കുക.
നന്നായി ഉറങ്ങുക
​ഗ്രീൻ ടീ കുടിക്കുക. (ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും). 

മഹാരാഷ്ട്രയിൽ ​ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു ; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്


 

Latest Videos
Follow Us:
Download App:
  • android
  • ios