ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം

ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും ശ്രദ്ധിച്ചാല്‍ മതി, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം.  അത്തരത്തില്‍ വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

rules to prevent kidney problems

ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും ഒന്ന് ശ്രദ്ധിച്ചാല്‍ മതി, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം.  അത്തരത്തില്‍ വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വ്യായാമം

വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ വ്യായാമം ചെയ്യുന്നത് പതിവാക്കുക.  

2. ശരീരഭാരം

അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. 

3. സസ്യാഹാരങ്ങള്‍

സസ്യാഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. 

4. ഉപ്പ്, പഞ്ചസാര 

ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. 

5. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം 

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാനും ശ്രമിക്കുക. 

6. വെള്ളം

വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ​ഗ്ലാസ് വെള്ളം കുടിക്കുക. 

7. പുകവലി 

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. 

8. മദ്യപാനം

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

Also read: യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും സീഡ്സും

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios