തലയില്‍ അഴുക്ക് അടിയുന്നതാണോ താരന്‍ വരാന്‍ കാരണം?

എന്തുകൊണ്ടാണ് താരന്‍ വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പല കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. എന്നാല്‍ മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും അഴുക്ക് അടിയുന്നതുമാണ് താരന്‍ വരാനുള്ള കാരണമായി മിക്കവരും കരുതപ്പെടുന്നത്

reasons behind dandruff and some solutions too

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ് താരന്‍ ( Dandruff ) . തലയോട്ടിയോട് ചേര്‍ന്ന് വെളുത്ത നിറത്തില്‍ പൊടി പോലെ തോന്നിക്കുന്ന താരന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപകമാകാനും പിന്നീട് മുടി കാര്യമായ രീതിയില്‍ തന്നെ കൊഴിഞ്ഞുപോകാനുമെല്ലാം ഇടയാക്കും. 

എന്തുകൊണ്ടാണ് താരന്‍ വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പല കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. എന്നാല്‍ മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും അഴുക്ക് അടിയുന്നതുമാണ് താരന്‍ വരാനുള്ള കാരണമായി മിക്കവരും കരുതപ്പെടുന്നത്. ഇതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്? 

മുമ്പേ സൂചിപ്പിച്ചത് പോലെ താരന്‍ ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്, അക്കൂട്ടത്തില്‍ ഒന്ന് മാത്രമാണ് വൃത്തിയില്ലായ്മയെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ഡോ. ജയശ്രി ശരദ് പറയുന്നു. 

അതായത് മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് മൂലവും താരനുണ്ടാകാം. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കില്ല. താരന്‍ വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കുക. തുടര്‍ന്നും താരന്‍ മാറുന്നില്ലയെങ്കില്‍ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് മനസിലാക്കാം. 

 

reasons behind dandruff and some solutions too

 

താരന്‍ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട് മറ്റ് മൂന്ന് കാരണങ്ങള്‍ കൂടി ഡോ. ജയശ്രീ വ്യക്തമാക്കുന്നു:-

- കാലാവസ്ഥാവ്യതിയാനം ( Climate Change )
- അമിതമായി വിയര്‍ക്കുന്നത്
- ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ( Hormone Imbalance )

ഇനി താരന്‍ അകറ്റിനിര്‍ത്താന്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ കൂടി ഡോക്ടര്‍ വിശദീകരിക്കുന്നു. 

- 'Ketoconazole', അല്ലെങ്കില്‍ 'Zinc pyrithione' എന്നിവ രണ്ട് ശതമാനം അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാം. 

- തല വൃത്തിയായി സൂക്ഷിക്കുക. 

-പലവിധത്തിലുള്ള ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുണ്ട്. ഇവയുടെ ഉപയോഗം അമിതമാകാതെ നോക്കുക. 

 

reasons behind dandruff and some solutions too

 

ഇത്തരം കാര്യങ്ങളെല്ലാം പരീക്ഷിച്ച ശേഷവും താരന്‍ നിലനില്‍ക്കുന്നുണ്ട് എങ്കില്‍ തീര്‍ച്ചയായും ഡെര്‍മറ്റോളജിസ്റ്റിനെ നേരിട്ട് കണ്ട് പരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായോ പാര്‍ശ്വഫലമായോ താരന്‍ വന്നതാണോയെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും ഡോ. ജയശ്രീ ഓര്‍മ്മിപ്പിക്കുന്നു. 

Also read:- നഖങ്ങൾ പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios