Weight Loss : 41 കിലോ കുറച്ചത് ഇങ്ങനെ ; വെയ്റ്റ്‌ലോസിന് സഹായിച്ചത് ഇക്കാര്യങ്ങൾ, ഫസ്ന ജാഫർ പറയുന്നു

'വണ്ണം ഉണ്ടായിരുന്നപ്പോൾ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് പിസിഒഡിയും തെെറോയ്ഡ് പ്രശ്നവുമാണ്.  കഴുത്തിലെ ഡാർക്ക് സർക്കിൾസ്, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അലട്ടിയിരുന്നു...' - ഫസ്ന ജാഫർ പറയുന്നു

lost 41 kg in six months fazna jafar weight loss journey

അമിതവണ്ണം ഇന്ന് പലരിലും കണ്ട് വരുന്ന് പ്രശ്നമാണ്. ഭാരം കൂടുന്നത് ഹൃദ്രോ​ഗം, പ്രമേഹം, പക്ഷാഘാതം, വൃക്കതകരാർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? അജ്മാനിൽ നിന്നുള്ള ഫസ്ന ജാഫർ പങ്കുവയ്ക്കുന്ന ചില വെയ്റ്റ്‌ലോസ് ടിപ്സുകൾ (Weight loss journey) നിങ്ങൾക്ക് തീർച്ചയായും ഉപകരിക്കും. 101 കിലോയിൽ നിന്ന് 60 കിലോയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഫസ്ന. 

101 ൽ നിന്ന് 60 ലേക്ക്...

ആദ്യം 101.2 കിലോ ഉണ്ടായിരുന്നു. ഫസ്റ്റ് വെയ്റ്റലോസ് തുടങ്ങിയപ്പോൾ ആറ് മാസം കൊണ്ടാണ് 41 കിലോ കുറച്ചത്.  പിന്നീട് പ്രസവത്തിന് ശേഷം വീണ്ടും ഭാരം കൂടി. അങ്ങനെ രണ്ടാമത്തെ  വെയ്റ്റ്‌ലോസ് പ്ലാൻ തുടങ്ങിയപ്പോൾ ഒരു വർഷം കൊണ്ട് 73 കിലോയിൽ എത്തിച്ചു.

ഡയറ്റ്...

ആദ്യത്തെ  വെയ്റ്റ്‌ലോസ് പ്ലാൻ തുടങ്ങിയപ്പോൾ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിം​ഗ് ( intermittent fasting) ആണ് ചെയ്തിരുന്നത് . ഇപ്പോഴും ഡയറ്റ് നോക്കുന്നുണ്ട്. ഇപ്രാവശ്യം FWF dietition ന്റെ diet plan അനുസരിച്ചു ബാലൻസ്ഡ് മീൽ ആണ് എടുക്കുന്നത്. ഇഷ്ടമുള്ളതെല്ലാം കഴിക്കാനും പറ്റുന്നുണ്ട്. അതൊടൊപ്പം വർക്കൗട്ടും ചെയ്യുന്നുണ്ട്.

പിസിഒഡിയും തെെറോയ്ഡും...

വണ്ണം ഉണ്ടായിരുന്നപ്പോൾ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് പിസിഒഡിയും തെെറോയ്ഡ് പ്രശ്നവുമാണ്. കഴുത്തിലെ ഡാർക്ക് സർക്കിൾസ്, കിതപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. 

75 ൽ നിന്ന് 52 ലേക്ക് ; വെയ്റ്റ്‌ലോസ് രഹസ്യങ്ങൾ പങ്കുവച്ച് രാഖി ചന്ദ്രകാന്ത്

ബോഡി ഷെയിമിം​ഗ് നേരിട്ടു

വണ്ണം കുറയ്ക്കണമെന്ന് ചിന്ത വളരെ വെെകിയാണ് വന്നത്. നാട്ടിൽ വന്നപ്പോൾ കേട്ട ബോഡി ഷെയിമിം​ഗ് കേൾക്കുകയും തടി കുറയ്ക്കാതെ ഗർഭിണി ആവില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോഴുമാണ് ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. അതെല്ലാം കേട്ട് എനിക്ക് തന്നെ എല്ലാ ട്രീറ്റ്മെറ്റും ചെയ്തു മടുത്തു തുടങ്ങിയപ്പോൾ ട്രീറ്റ്മെന്റ്  നിർത്തി ശരീരം ഫിറ്റാക്കി ഒന്ന് ശ്രമിച്ച് നോക്കാമെന്നു തോന്നി. അങ്ങനെ അത് വിജയിച്ചു. എട്ട് വർഷത്തിന് ശേഷം ഞാൻ ഒരു ഉമ്മയായി.

അഞ്ച് കിലോ മീറ്റർ നടക്കുമായിരുന്നു

ആദ്യത്തെ വെയ്റ്റ്ലോസ് പ്ലാൻ തുടങ്ങിയപ്പോൾ ദിവസവും അഞ്ച് കിലോ മീറ്റർ നടക്കുമായിരുന്നു. കൂടാതെ ഒരു മണിക്കൂർ ഫുൾ ബോഡി വർക്കൗട്ട് വേറെയും ചെയ്യുമായിരുന്നു.

 

lost 41 kg in six months fazna jafar weight loss journey

എയറോബിക്സും സുംബയും

എയറോബിക്സും സുംബയുമാണ് ഭാരം കുറയ്ക്കാൻ കൂടുതൽ സഹായിച്ചത്. ആദ്യത്തെ വെയ്റ്റ്ലോസിന് അത് നന്നായി സഹായിച്ചു. രണ്ടാമത്തെ വെയ്റ്റ്ലോസ് പ്ലാനിൽ weightlifting and muscle building എല്ലാം training ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. പിന്നെ weightloss journey സപ്പോർട്ട് ചെയ്യാൻ Full FWF team തന്നെ കൂടെയുണ്ട്.

കളിയാക്കലുകളും പരിഹാസങ്ങളും

പുറത്തിറങ്ങിയാൽ ബോഡി ഷെയിമിം​ഗ് ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ആദ്യമൊക്കെ പറയുന്നവർ പറയട്ടെ എന്ന് കരുതി never mind ആക്കി ഇട്ടു. പിന്നെ കുഞ്ഞുണ്ടാവാത്തത്തിന്റെ പേരിൽ കൂടുതൽ ആയി മച്ചി എന്ന വിളി കേൾക്കേണ്ടി വന്നപ്പോൾ personally hurt ചെയ്തു. വണ്ണം കുറഞ്ഞ ശേഷം എന്റെ മോളെയും കൊണ്ട് ഞാൻ അവരുടെ മുന്നിൽ കൂടി നടന്നു. ഇന്ന് അവർ തന്നെ അവരുടെ ചെറിയ വയർ കുറയ്ക്കുന്നതിനുള്ള tips എന്നോട് ചോദിക്കും.

നമ്മൾ നമ്മുടെ ശരീരത്തെ സ്നേഹിക്കണം

നമ്മൾ നമ്മുടെ ശരീരത്തെ സ്നേഹിക്കണം. ഇപ്പോൾ ഉള്ള ഷേപ്പിൽ നിങ്ങൾ സംതൃപ്തരായിരിക്കാം. എങ്കിലും കുടുംബത്തിന് വേണ്ടി സമയം മാറ്റി വെക്കുന്ന പോലെ നമ്മുടെ ശരീരത്തിന്റെ ആരോ​ഗ്യത്തിന് വേണ്ടി മാറ്റി വച്ചാൽ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാനും ആയാസത്തോടെ ഓടി നടക്കാനും സാധിക്കും. അപ്പോൾ നമുക്ക് തന്നെ ഒരു അഭിമാനം തോന്നും. നിലവിൽ ഞാൻ അജ്മാനിൽ ആണ്. FWF Fit With Fazna fitness class ന്റെ സിഇഒ ആണ്. വീട്ടിൽ ഭർത്താവ് Jafar പിന്നെ മോൾ സൂഹി പിന്നെ എന്റെ ഉമ്മച്ചിയും കൂടെയുണ്ട്.

അമിതവണ്ണം കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട് വീട്ടിൽ ഒതുങ്ങി കൂടുന്ന വീട്ടമ്മമാർക്കും ജോലിയും മറ്റു കാരണങ്ങളാൽ സമയവും സാഹചര്യവും ലഭിക്കാതെ പോയ സ്ത്രീകൾക്കും വളരെ ഈസിയായി ദിവസേനയുള്ള 8  ലെെവ് സെക്ഷൻസിൽ ഇഷ്ടം ഉള്ള സമയം വീട്ടിൽ നിന്ന് കൊണ്ട് തന്നെ അമിത ഭാരം കുറയ്ക്കാൻ പറ്റുന്ന ഒരു ഓൺലെെൻ ഫിറ്റ്നസ് പ്രോ​ഗ്രാമാണ് Fit With Fazna. കൂടാതെ വന്ധ്യത, പിസിഡി,തെെറോയ്ഡ്, പ്രമേഹം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ അകറ്റി ശരീരം ഫിറ്റായി നിലനിർത്താനും സഹായിക്കുന്നു.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss stories എന്ന് എഴുതാൻ മറക്കരുത്.

മൂന്ന് മാസം കൊണ്ട് കുറച്ചത് 16 കിലോ ; ' ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി...'

 

Latest Videos
Follow Us:
Download App:
  • android
  • ios