Coffee Love : വൈകീട്ട് കാപ്പിയാണോ പതിവ്? എങ്കിലറിയാം രസകരമായ ചില വിവരങ്ങള്‍...

കാപ്പി കുടിക്കുന്നത് കായികമായ പ്രവര്‍ത്തങ്ങളെും നല്ല രീതിയില്‍ സ്വാധീനിക്കുമത്രേ. വര്‍ക്കൗട്ട് വേഗത്തിലും തീവ്രതയിലും ചെയ്യാന്‍ കാപ്പിക്ക് ഒരു പ്രേരകമായി പ്രവര്‍ത്തിക്കാമെന്ന്. വര്‍ക്കൗട്ടിനെ തുടര്‍ന്നുണ്ടാകുന്ന പേശികളിലെ വേദന കുറയ്ക്കുന്നതിനും കാപ്പി സഹായകമാണത്രേ

know these benefits of drinking coffee regularly

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ( After Lunch ) അല്‍പനേരം കഴിയുമ്പോള്‍ തന്നെ മിക്കവരിലും ഒരു ആലസ്യമോ വിരസതയോ ഒക്കെയുണ്ടാകാറുണ്ട്. പലരും ഈ സമയത്തെ മറികടക്കുന്നത് അല്‍പനേരം മയങ്ങിക്കൊണ്ടാണ്.ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവരാണെങ്കില്‍ ( Office Work ) എങ്ങനെയെങ്കിലും അത്രയും സമയം പിടിച്ചിരുന്ന ശേഷം ഉന്മേഷം വീണ്ടെടുക്കാന്‍ നല്ലൊരു കാപ്പിയോ ചായയോ ( Hot Beverages )കഴിക്കുകയാണ് പതിവ്. 

വിരസതയിലേക്ക് കടന്നുപോകുന്ന പകലിനെ തിരിച്ചെടുക്കുന്നതിനോ, 'സ്ട്രെസ്' കാരണം മുടങ്ങിപ്പോയ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിനോ ഊര്‍ജ്ജത്തോടെ പുതിയൊരു ദിവസത്തെ വരവേല്‍ക്കുന്നതിനോ എല്ലാം കാപ്പി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള എത്രയോ പേര്‍ നമുക്കിടയിലുണ്ട്. 

ഇത്തരത്തില്‍ പതിവായി കാപ്പി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്. എന്തായാലും കാപ്പി പ്രേമികളെ നിരാശരാക്കുന്ന കാര്യങ്ങളല്ലെന്ന് മാത്രം മുഖവരുരയായി പറയാം. 

മോശമായിരിക്കുന്ന ഒരു മാനസികാവസ്ഥയില്‍ നിന്ന് പെട്ടെന്ന് രക്ഷ നേടാനായി ഒരു കപ്പ് കാപ്പിയെ നമ്മളില്‍ പലരും ആശ്രയിക്കാറുണ്ട്. സത്യത്തില്‍ കാപ്പി ഇത്തരത്തില്‍ 'മൂഡ്' മാറ്റുന്നതിന് സഹായകമാണോ? 

ആണെന്നാണ് പല പഠനങ്ങളും അടിവരയിട്ട് പറയുന്നത്. പെട്ടെന്ന് തന്നെ സന്തോഷമോ സുഖമോ നല്‍കാന്‍ കാപ്പിക്ക് സാധ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, കാപ്പി പതിവാക്കിയവരില്‍ സന്തോഷം, കരുണ, സൗഹൃദമനോഭാവം, ശാന്തത എന്നിവയെല്ലാം കൂടുതലായി കാണാമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിഷാദം പോലുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകാനും ഒരു പരിധി വരെ കാപ്പിക്ക് സാധിക്കുമത്രേ. 

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍, ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല അസുഖങ്ങളെയും ചെറുക്കാന്‍ സഹായകമാണത്രേ. 2018ല്‍ പുറത്തിറങ്ങിയ ഒരു പഠനപ്രകാരം, കാപ്പി പതിവാക്കിയവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനത്തോളം കുറവാണ്. നേരത്തേ നടന്നിട്ടുള്ള മുപ്പതോളം പഠനങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് 2018ലെ പഠനറിപ്പോര്‍ട്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളോ, കലോറികളെ എരിച്ച് കളയാനുള്ള കാപ്പിയുടെ കഴിവോ, വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ സംരക്ഷിച്ചുനിര്‍ത്താനുള്ള കാപ്പിയുടെ മിടുക്കോ ഏതുമാകാം ടൈപ്പ്- 2 പ്രമേഹത്തെ ചെറുക്കാന്‍ കാരണമാകുന്നതത്രേ. അതുപോലെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' പല ആരോഗ്യപ്രശ്നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നുണ്ടത്രേ. 

ഇതിനെല്ലാം പുറമെ കാപ്പിയും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലും ചില ബന്ധമുണ്ട്. പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥയെ മാറ്റാനുള്ള കാപ്പിയുടെ കഴിവിനെ കുറിച്ച് രേത്തെ പറഞ്ഞുവല്ലോ. അതുപോലെ ദീര്‍ഘകാലത്തേക്കും ചില മാറ്റങ്ങള്‍ തലച്ചോറില്‍ വരുത്താന്‍ കാപ്പിക്ക് സാധിക്കുമത്രേ. അത്തരത്തില്‍ 'പാര്‍ക്കിന്‍സണ്‍സ്' എന്ന രോഗത്തെ ചെറുക്കാന്‍ ഒരു പരിധി വരെ കാപ്പിക്ക് കഴിയുമെന്നാണ് ചില പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കാപ്പി സഹായകമാണത്രേ. 

കാപ്പി കുടിക്കുന്നത് കായികമായ പ്രവര്‍ത്തങ്ങളെും നല്ല രീതിയില്‍ സ്വാധീനിക്കുമത്രേ. വര്‍ക്കൗട്ട് വേഗത്തിലും തീവ്രതയിലും ചെയ്യാന്‍ കാപ്പിക്ക് ഒരു പ്രേരകമായി പ്രവര്‍ത്തിക്കാമെന്ന്. വര്‍ക്കൗട്ടിനെ തുടര്‍ന്നുണ്ടാകുന്ന പേശികളിലെ വേദന കുറയ്ക്കുന്നതിനും കാപ്പി സഹായകമാണത്രേ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനൊപ്പം അല്‍പം കാപ്പി കുടിക്കുന്നത് പേശികളില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് സംഭരിച്ചുവയ്ക്കപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യാം. 

കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും ദിവസത്തില്‍ മൂന്നോ നാലോ ചെറിയ കപ്പ് കാപ്പിയിലും കൂടുതല്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ ദിവസവും കഴിക്കുന്ന കാപ്പിയുടെ അളവ് എപ്പോഴും നിജപ്പെടുത്തുക.

Also Read:- വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios