പുനീത് രാജ്കുമാറിന്റെ മരണം; യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ

പ്രമേഹം ഹൃദയാഘാത സാധ്യത കൂട്ടുന്നതായാണ് വിദ​ഗ്ധർ പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത്  ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

know the reasons of heart attack increases in young people

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍(puneeth rajkumar) അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ (heart attack) തുടര്‍ന്നായിരുന്നു. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്? ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. കൊറോണറി ഹാർട്ട് ഡിസീസ് (സിഎച്ച്ഡി) ആണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. കൊറോണറി ധമനികൾ (ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകൾ) ഫലകങ്ങൾ എന്നറിയപ്പെടുന്ന കൊളസ്ട്രോൾ അടിയുന്നതുമൂലം അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണിത്. 

യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്. പുകവലി, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, സംസ്കരിച്ച ഭക്ഷണം കഴിക്കുക, പൊണ്ണത്തടി, സമ്മർദ്ദം എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി വ്യക്തമാക്കുന്നു.

 

know the reasons of heart attack increases in young people

 

പ്രമേഹം ഹൃദയാഘാത സാധ്യത കൂട്ടുന്നതായാണ് വിദ​ഗ്ധർ പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത്  ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷന്‍ യുവാക്കളുടെ ആരോഗ്യത്തെ താറുമാറാക്കും.

മദ്യം, ലഹരി വസ്തുക്കൾ, പുകവലി, പാസീവ് സ്മോക്കിങ് എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉടലെടുക്കാനുള്ള കാരണങ്ങളാണ്. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും പിന്തുടരുക എന്നത് മാത്രമാണ് ഹൃദയാഘാതത്തിൽ നിന്നു രക്ഷപെടാനുള്ള പ്രധാന മാർഗം. മുടങ്ങാതെയുള്ള വ്യായാമവും ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

രജനീകാന്തിന് സംഭവിച്ചതെന്ത്? അസുഖത്തെ കുറിച്ച് പുതിയ സൂചനകള്‍


 

Latest Videos
Follow Us:
Download App:
  • android
  • ios