Kissing Causes infections : ചുംബനത്തിലൂടെ പകരുന്ന രോഗങ്ങള്‍! അറിഞ്ഞിരിക്കേണ്ടത്...

ചുംബനത്തിലൂടെയും രോഗങ്ങള്‍ പകരാമെന്ന വസ്തുത മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വായ്ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് ഈ രീതിയില്‍ ചുംബനത്തിലൂടെ പകരുന്നത്

kissing causes many oral infections here is things to know

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ ( Sexual Relation ) പല രോഗങ്ങളും പകരുമെന്ന് നമുക്കറിയാം. ചര്‍മ്മരോഗങ്ങള്‍ ( Skin Diseases ) മുതല്‍ എച്ച്‌ഐവി പോലുള്ള ഗൗരവതരമായ പ്രശ്‌നങ്ങള്‍ വരെ ഇത്തരത്തില്‍ ലൈംഗികബന്ധത്തിലൂടെ പകരാം. ഇത്തരത്തില്‍ പട്ടികപ്പെടുത്തപ്പെട്ട ഒരുപിടി രോഗങ്ങള്‍ തന്നെയുണ്ട്. 

എന്നാല്‍ ചുംബനത്തിലൂടെയും രോഗങ്ങള്‍ പകരാമെന്ന വസ്തുത മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. വായ്ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് ഈ രീതിയില്‍ ചുംബനത്തിലൂടെ പകരുന്നത്. ആദ്യം സൂചിപ്പിച്ച ലൈംഗികരോഗങ്ങളുടെ അത്ര തന്നെ ഗൗരവം വരുന്നതല്ലെങ്കില്‍ കൂടിയും ഇവയും ശ്രദ്ധിക്കേണ്ടത് തന്നെ. 

വായ ശുചിയായി സൂക്ഷിക്കാത്ത പങ്കാളിയെ ചുംബിക്കുമ്പോള്‍, അല്ലെങ്കില്‍ ആ വ്യക്തി ചുംബിക്കുമ്പോള്‍ അയാളില്‍ നിന്ന് വായയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പകരാന്‍ സാധ്യതകള്‍ വളരെ കൂടുതലാണ്. ഉമിനീര്‍ പരസ്പരം വായിലാകുന്നതോടെ ലക്ഷക്കണക്കിന് ബാക്ടീരിയകളും കൈമാറ്റം ചെയ്യപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഈ ബാക്ടീരിയകള്‍ ഓരോ വ്യക്തിയുടെയും ശുചിത്വം, ആരോഗ്യാവസ്ഥ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് കാണപ്പെടുക. ഇത്തരത്തില്‍ ബാക്ടീരിയ, അല്ലെങ്കില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ തന്നെയാണ് അധികവും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരുക. അതേസമയം എല്ലാ തരത്തിലുള്ള രോഗങ്ങളും ചുംബനത്തിലൂടെ പകരുകയുമില്ല. 

'കാവിറ്റി' അഥവാ പല്ലിലെ പോട് ഈ രീതിയില്‍ പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ചുംബനത്തിലൂടെ പകരാം. 'കാവിറ്റി' സൃഷ്ടിക്കുന്ന 'സ്‌ട്രെപ്‌റ്റോകോക്കസ്' എന്ന ബാക്ടീരിയ ഉമിനീരിലൂടെ അടുത്തയാളിലേക്ക് എത്തുന്നതോടെയാണ് ഇത് പകരുന്നത്. 

മോണ പഴുപ്പ് ( Gingivitis ) ഇത്തരത്തില്‍ ചുംബനത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ്. ഇത് ഒരുകൂട്ടം ബാക്ടീരിയകളാണ് ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതോടെയാണ് രോഗം പങ്കാളിയിലേക്ക് പകരുന്നത്. 

'പിരിയോഡെന്റല്‍' രോഗം അഥവാ മോണയ്ക്ക് താഴെയായി പഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയും ചുംബനത്തിലൂടെ പങ്കാളിയിലേക്ക് പകരാം. ക്രമേണ എല്ലിലേക്ക് ഈ അണുബാധ പടര്‍ന്നുകയറാം. ഇത് പല്ലുകളെ നശിപ്പിക്കുകയും പല്ല് കൊഴിഞ്ഞുപോരാന്‍ കാരണമാവുകയും ചെയ്‌തേക്കാം.

Also Read:- സുഖകരമായ ലൈംഗികജീവിതത്തിന് ഒഴിവാക്കേണ്ട ചിലത്...

 

സെക്‌സ് ചെയ്യുന്നതിനിടെയുള്ള വേദന; കാരണങ്ങള്‍ ഇവയൊക്കെ...ലൈംഗികബന്ധം ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നു. സെക്‌സ് എന്നാല്‍ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാല്‍ ഇന്ന് മിക്ക ?ദമ്പതികളും ലൈം?ഗികതയോട് താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വേദനാജനകമായ ലൈംഗികതയാണ്  ദമ്പതികള്‍ക്കിടയില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് ഡോ. സിയാമക് സാലിഹ് പറഞ്ഞു. ടിക് ടോകില്‍ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്. സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കുന്നതിന്റെ മറ്റൊരു കാരണം 'വജൈനിസ്മസ്' എന്ന രോഗമാണെന്നും അദ്ദേഹം പറയുന്നു... Read More...
 

Latest Videos
Follow Us:
Download App:
  • android
  • ios