കൊവിഡ് 19; ചികിത്സയ്ക്കായി താഴ്ന്ന വരുമാനമുള്ളവര്‍ക്ക് 'കാരുണ്യ'യില്‍ നിന്ന് സഹായം
നിലവില്‍ സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ ആറായിരത്തിലധികം കിടക്കകളുണ്ട്. അതിന്റെ അന്‍പത് ശതമാനം നിറഞ്ഞുകഴിഞ്ഞാല്‍ പുതിയ സൗകര്യങ്ങള്‍ സജ്ജമാക്കണം എന്നാണ് മാര്‍ഗനിര്‍ദേശം. ഇതിനോടൊപ്പം 'ഫസ്റ്റ് ലൈന്‍ കൊവിഡ് കെയര്‍ സെന്ററു'കളും പലയിടങ്ങളിലായി സജ്ജമാക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലും ഇത്തരത്തിലുള്ള കെയര്‍ സെന്ററുകളാണ്
സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ക്കൊപ്പം തന്നെ, രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പുതിയ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. രോഗികളുടെ എണ്ണം കൂടിവരുന്നതിനാല്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ 'കാരുണ്യ' പദ്ധതിയില്‍ നിന്ന് സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ ആറായിരത്തിലധികം കിടക്കകളുണ്ട്. അതിന്റെ അന്‍പത് ശതമാനം നിറഞ്ഞുകഴിഞ്ഞാല്‍ പുതിയ സൗകര്യങ്ങള്‍ സജ്ജമാക്കണം എന്നാണ് മാര്‍ഗനിര്‍ദേശം. ഇതിനോടൊപ്പം 'ഫസ്റ്റ് ലൈന്‍ കൊവിഡ് കെയര്‍ സെന്ററു'കളും പലയിടങ്ങളിലായി സജ്ജമാക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലും ഇത്തരത്തിലുള്ള കെയര്‍ സെന്ററുകളാണ്.
നേരിയ ലക്ഷണങ്ങളോടുകൂടിയ രോഗികളെ മാത്രമേ ഇവിടങ്ങളില്‍ പ്രവേശിപ്പിക്കൂ. അവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ ഇവരെ മറ്റെവിടേക്കെങ്കിലും മാറ്റേണ്ടി വരും. അതിനായി സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്ത് ഇതിനാവശ്യമായ തുകയെക്കുറിച്ചും ധാരണയായിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക...
Also Read:- 24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം...