ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാനുള്ള 'ത്രീഡി' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഇസ്രായേൽ ഗവേഷകർ

'' പുതിയ സാങ്കേതികവിദ്യ ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാൻ വളരെയധികം സഹായിക്കും. അതൊടൊപ്പം, ഇത് ഗർഭധാരണത്തിനുള്ള സാധ്യതയും ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനവും വർദ്ധിപ്പിക്കും ”- ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. നതൻഷെ പറയുന്നു.

Israeli scientists develop 3D sperm-cell imaging tech

ചലനശേഷി കൂടുതലുള്ള ബീജങ്ങളെ തിരിച്ചറിയുന്നതിന് 'ത്രീഡി' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഇസ്രായേൽ ഗവേഷകർ. ഐവിഎഫ് ചികിത്സയ്ക്കായി ഉയർന്ന നിലവാരമുള്ള ബീജം തിരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് ഈ സാങ്കേതികവിദ്യ സഹായിക്കും. 

 സാധാരണ ഗര്‍ഭധാരണത്തില്‍ ആരോ​ഗ്യമുള്ളതും ചലനശേഷി കൂടുതലുള്ളതുമായ ബീജങ്ങളാണ് സ്ത്രീയുടെ അണ്ഡത്തിൽ എത്തിച്ചേരുക. എന്നാൽ, ഐ‌വി‌എഫ് ചികിത്സകളിൽ ഇത് സാധ്യമല്ല. കാരണം, അവിടെ ഭ്രൂണ ചികിത്സ വിദ​ഗ്ധർ മികച്ച ബീജം തിരഞ്ഞെടുത്ത് അണ്ഡത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

 ഈ പരിമിതി മറികടക്കാനാണ് ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. നതൻഷെയ്ക്കും സംഘവും സിടി സാങ്കേതികവിദ്യ ഉപയോഗിച്ച് ബീജങ്ങളെ സ്കാൻ ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൂന്ന് വ്യത്യസ്ത അളവുകളിൽ ബീജങ്ങളുടെ  വ്യക്തമായ ചിത്രം കാണാനാകുമെന്ന് 'സയൻസ് അഡ്വാൻസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

'' പുതിയ സാങ്കേതികവിദ്യ ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാൻ വളരെയധികം സഹായിക്കും. അതൊടൊപ്പം, ഇത് ഗർഭധാരണത്തിനുള്ള സാധ്യതയും ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനവും വർദ്ധിപ്പിക്കും ”- നതൻഷെയ്ക്ക് പറയുന്നു.

പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നതിന്റെ അഞ്ച് കാരണങ്ങൾ....

Latest Videos
Follow Us:
Download App:
  • android
  • ios