Asianet News MalayalamAsianet News Malayalam

International Day of Yoga 2023 : അന്താരാഷ്ട്ര യോഗ ദിനം 2023 : ആരോ​ഗ്യം നിലനിർത്താൻ യോ​ഗ ശീലമാക്കാം

എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ.

international day of yoga 2023 theme and history rse
Author
First Published Jun 21, 2023, 10:00 AM IST

ഇന്ന് ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു. 
ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ.

"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന അർത്ഥം വരുന്ന "വസുധൈവ കുടുംബത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനം എന്ന ആശയവുമായി മുന്നോട്ട് വന്നത്. 

2015 മുതൽ എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു. 'വസുധൈവ കുടുംബകത്തിനായി യോഗ' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങൾ യോ​ഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നു.

വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. 

രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോ​ഗ സഹായിക്കുമെന്ന് പിഎൻഎഎസ് (പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

മലബന്ധം തടയാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ പത്ത് ഭക്ഷണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios