മുഖത്തെ കറുപ്പകറ്റാൻ ചെറുപയർ പൊടി ഈ രീതിയിൽ ഉപയോഗിക്കൂ
മുഖത്തെ കരുവാളിപ്പ് മാറാനും ചുളിവുകൾ അകറ്റാനും എല്ലാം ചെറുപയർ മികച്ചൊരു പ്രതിവിധിയാണ്. കടലമാവിലെ ലിനോലെയിക് ആസിഡ് എന്ന സംയുക്തമാണ് മുഖത്തെ കുറപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നത്.
മുഖസൗന്ദര്യത്തിനായി പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന വസ്തുവാണ് ചെറുപയർ പൊടി. മുഖത്തെ കരുവാളിപ്പ് മാറാനും ചുളിവുകൾ അകറ്റാനും എല്ലാം ചെറുപയർ മികച്ചൊരു പ്രതിവിധിയാണ്. ചെറുപയറിലെ 'ലിനോലെയിക് ആസിഡ്' എന്ന സംയുക്തമാണ് മുഖത്തെ കുറപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നത്. മുഖസൗന്ദര്യത്തിനായി ഏതൊക്കെ രീതിയിൽ ചെറുപയർ പൊടി ഉപയോഗിക്കാമെന്ന് നോക്കാം...
ഒന്ന്...
രണ്ട് ടേബിൾസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ തൈരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുടിത്തെ ചുളിവുകൾ കുറയാൻ ഈ പാക്ക് സഹായിക്കും.
രണ്ട്...
മുഖത്ത് നിന്ന് അഴുക്കുകൾ ഫലപ്രദമായി നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇനി പറയുന്നത്. രണ്ട് ടേബിൾസ്പൂൺ ചെറുപയർ പൊടിയും ഒരു ടേബിൾ സ്പൂൺ കോൺഫ്ളോർ പൊടിയും അൽപം പാലും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു ഫേസ് പാക്കാണിത്.
മൂന്ന്...
മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ഒരു ഘടകമായ സിങ്ക് ചെറുപയർ പൊടിയിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ മഞ്ഞളും അൽപം തെെരും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖക്കുരുവിനെ പ്രതിരോധിക്കാൻ മികച്ചൊരു പാക്കാണിത്.