ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർവാഴ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
കറ്റാർവാഴയെ അത്ര നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്‌ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്...
കണ്ണിനടിയിലെ കറുപ്പകറ്റാന്‍ കറ്റാർവാഴ ജെൽ ഉപയോഗിച്ചാൽ മതിയാകും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.
രണ്ട്...
മുഖത്തെ നിറം വര്‍ധിപ്പിക്കാന്‍ കറ്റാര് വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.
മൂന്ന്...
മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
നാല്...
വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
അഞ്ച്...
മുഖത്ത് നിന്ന് മേക്കപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട ശേഷം പഞ്ഞി കൊണ്ട് മുഖം തുടയ്ക്കുക. മുഖം ക്ലീനാകാൻ സഹായിക്കും.