ചായയും കാപ്പിയും അമിതമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ
പ്രതിദിനം 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കരുതെന്നാണ് ഐസിഎംആർ നിർദ്ദേശിക്കുന്നു. ആവശ്യത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക.
നമ്മളിൽ പലരും ചായ പ്രേമിയും കാപ്പി പ്രേമിയുമാണ്. രാവിലെ ചൂട് ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ഉന്മേഷം ലഭിക്കുന്നതിന് ചായയും കാപ്പിയും മികച്ച പാനീയങ്ങളാണ്. എന്നാൽ ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഒരു ദിവസം എത്ര കപ്പ് ചായയും കാപ്പിയും കുടിക്കണമെന്നതിനെ സംബന്ധിച്ച് ഐസിഎംആർ വ്യക്തമാക്കുന്നു.
പ്രതിദിനം300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കരുതെന്നാണ് ഐസിഎംആർ നിർദ്ദേശിക്കുന്നു. ആവശ്യത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക.
ചായയും കാപ്പിയും മിതമായ അളവിൽ കഴിക്കണം. ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും. കാപ്പിയുടെ അമിതമായ ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും അസാധാരണമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും ചെയ്യും.
അമിതമായ കാപ്പി ഉപഭോഗം മൊത്തം ചീത്ത കൊളസ്‌ട്രോളിൻ്റെ ഉയർന്ന അളവുമായും ഹൃദ്രോഗവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഐസിഎംആറിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മധുരമുള്ള ചായയിലോ കാപ്പിയിലോ ഉള്ള കഫീൻ ഉള്ളടക്കം കുടലിൽ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇതുമൂലം ദഹനക്കേട്, മലബന്ധം തുടങ്ങിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുളള സാധ്യത കൂടുതലാണ്.
അമിതമായ പഞ്ചസാര ചേർത്ത ചായയും കാപ്പിയും കുടിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചായയും കാപ്പിയും ദിവസവും മൂന്ന് നാല് തവണ കുടിക്കുന്നത് പലപ്പോഴും നിർജലീകരണത്തിന് കാരണമാകുന്നു. ഇതുമൂലം ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യാം.
ഇടയ്ക്കിടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...