താരൻ അകറ്റാൻ ഇതാ നാല് ടിപ്സ്
മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറുളളത്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
താരനെ പലരും നിസാരമായാണ് കാണാറുള്ളത്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടക്കാറുള്ളത്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ച തടയുന്നതിനാല്‍ തന്നെ താരന്‍ മാറ്റാന്‍ അല്പം കരുതല്‍ വേണം. താരൻ അകറ്റാൻ വിപണിയിൽ ധാരാളം ഷാംപൂകളുണ്ട്. എന്നാൽ, അത്തരം ഷാംപൂകൾ ഉപയോഗിക്കുമ്പോൾ മുടി വരണ്ടുപോകാനുള്ള സാധ്യത ഏറെയാണ്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന നാല് ഈസി ടിപ്സ് ഏതൊക്കെയാണെന്ന് നോക്കാം...
എണ്ണ തേയ്ക്കുന്നത്...
എണ്ണ തേയ്ക്കുന്നത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയില്‍ നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച് മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും.
കറ്റാര്‍വാഴ ജെൽ...
കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
ഒലീവ് ഓയില്‍...
ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.
തെെര്...
താരൻ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് തെെര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയിൽ തെെര് പുരട്ടുന്നത് താരൻ അകറ്റാൻ മാത്രമല്ല മുടി തഴച്ച് വളരാനും സഹായിക്കും.
താരൻ അകറ്റാൻ ഒരു കിടിലന്‍ പൊടിക്കൈ!...