Asianet News MalayalamAsianet News Malayalam

ജങ്ക് ഫുഡ് മാത്രമല്ല പ്രശ്നം ; ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗം വർദ്ധിക്കുന്നതായി വിദ​ഗ്ധർ

അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങിയവ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. ഈ ശീലങ്ങൾ ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
 

heart disease is increasing among young people experts
Author
First Published Jul 3, 2024, 2:49 PM IST

ഹൃദ്രോഗം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. സമീപ വർഷങ്ങളിൽ, 40 വയസ്സിന് താഴെയുള്ള ആളുകളിലാണ് ഹൃദ്രോഗം ബാധിക്കുന്നതായി കാണുന്നതെന്ന് പഠനങ്ങൾ പറയുന്നു. ആഗോളതലത്തിൽ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോ​ഗമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങിയവ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. ഈ ശീലങ്ങൾ ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യത കൂട്ടുന്നു. ഇത് ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. വ്യായാമമില്ലായ്മയും ഉദാസീനമായ ജീവിതശൈലി സ്വീകരിക്കുന്നതുമാണ് ചെറുപ്പക്കാരുടെ ഹൃദയപ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമ ശീലങ്ങൾ എന്നിവയെ അവഗണിക്കുക ചെയ്യുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദ്രോ​ഗ സാധ്യത കൂട്ടുന്ന മറ്റൊരു അപകടഘടകമാണ് സമ്മർദ്ദം. വർദ്ധിച്ചുവരുന്ന ജോലിഭാരവും സ്ട്രെസുമെല്ലാം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. അത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. സമ്മർദ്ദം നിയന്ത്രിക്കുന്നതിന് ധ്യാനവും വ്യായാമവും ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നിർണായകമാണ്. ഇത് ആരോഗ്യകരമായ ഹൃദയത്തിലേക്കും മാനസികാരോ​ഗ്യത്തിനും സഹായിക്കും.

യുവാക്കളെ ഹൃദ്രോഗത്തിന് കൂടുതൽ സാധ്യതയുള്ളവരാക്കുന്നതിൽ പാരമ്പര്യം പ്രധാന പങ്ക് വഹിക്കുന്നു.  
HaystackAnalytics നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ 70 ശതമാനം പേർക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രധാന ഘടകമാണ്. 

നേരത്തെയുള്ള കണ്ടെത്തലും രോഗനിർണയവും ആരോഗ്യകരമായ ഹൃദയം ഉറപ്പാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അപകടസാധ്യത ഘടകങ്ങൾ തിരിച്ചറിയുക, രക്തസമ്മർദ്ദം, കൊളസ്‌ട്രോളിൻ്റെ അളവ് നിരീക്ഷിക്കൽ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ അവയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് കൂടുതൽ ഫലപ്രദമായ ചികിത്സകൾക്ക് സഹായിക്കും. അത് വിട്ടുമാറാത്ത ഹൃദ്രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുകയും ചെയ്യും. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, കെെയ്യിൽ തരിപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്. 

മനസ്സ് പതറുമ്പോള്‍ കാണേണ്ടത് റീല്‍സല്ല, ഡോക്ടറെയാണ്; പനിക്ക് മരുന്നുപോലല്ല വിഷാദത്തിന് ഷോര്‍ട്‌സ്!

 

Latest Videos
Follow Us:
Download App:
  • android
  • ios