Asianet News MalayalamAsianet News Malayalam

Health Tips : അസിഡിറ്റി പ്രശ്നമുള്ളവരാണോ? എങ്കിൽ ഇവ കഴിച്ചോളൂ

വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കും. മറ്റൊന്ന് ഇത് ദഹനം എളുപ്പമാക്കുകയും രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. 

foods that help prevent acidity
Author
First Published Jul 4, 2024, 10:49 AM IST

തെറ്റായ ജീവിതശെെലി കൊണ്ട് തന്നെ ഇന്ന് പലരിലും ഉണ്ടാക്കുന്ന പ്രശ്നമാണ് അസിഡിറ്റി. ആസിഡ് റിഫ്ലക്സ് അഥവാ സാധാരണയായി അസിഡിറ്റി വളരെ അസുഖകരവും വേദനാജനകവുമായ അവസ്ഥയാണ്. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ...

ഇളം ചൂടുള്ള വെള്ളം

വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കും. മറ്റൊന്ന് ഇത് ദഹനം എളുപ്പമാക്കുകയും രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. 

 തണുത്ത പാൽ

അസിഡിറ്റിയെ ചെറുക്കുന്നതിനുള്ള പാനീയമാണ് തണുത്ത പാൽ. പാലിലെ കാൽസ്യത്തിന്റെ സമൃദ്ധി ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുകയും അതുവഴി ആമാശയത്തിലെ ആസിഡുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. 

മോര്

മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മോർ കഴിക്കുന്നത് ആമാശയത്തെ ശമിപ്പിക്കുകയും അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.

അയമോദകം

ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് അയമോദകം . അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും വിവിധ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

പെരുംജീരകം

പെരുംജീരകം അമിതമായ വയറ്റിലെ ആസിഡ് നിർവീര്യമാക്കാൻ സഹായിക്കും. അവയ്ക്ക് ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാൻ സാധിക്കും. ദിവസവും വെറും വയറ്റിൽ പെരും ജീരക വെള്ളം കുടിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്.

കരിക്കിൻ വെള്ളം

അസിഡിറ്റി പ്രശ്നമുള്ള ആളുകൾക്ക് കരിക്കിൻ വെള്ളം മികച്ച പാനീയമാണ്. ഈ പാനീയം പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ്. 

തുളസി വെള്ളം

അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തിൽ ഏറെ ഫലപ്രദമാണ് തുളസി വെള്ളം. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും തുളസി വെള്ളം സഹായകമാണ്. 

ഉച്ചഭക്ഷണത്തിൽ തെെര് ഉൾപ്പെടുത്തൂ, ​ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

 

Latest Videos
Follow Us:
Download App:
  • android
  • ios