പകല്‍സമയത്ത് അലസതയും മടുപ്പും തോന്നുന്നോ? ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...
ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങളോ അസുഖങ്ങളോ മൂലമാണ് ഇത്തരത്തില്‍ ക്ഷീണവും മടിയും തോന്നുന്നതെങ്കില്‍ അത് ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തിയാല്‍ മനസിലാക്കാവുന്നതേയുള്ളൂ. മറിച്ച്, ആരോഗ്യപരമായ കാരണങ്ങളല്ല എന്നാണെങ്കില്‍ ജീവിതരീതിയില്‍ വരുത്താവുന്ന ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുതന്നെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതേയുള്ളൂ
എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. ശാരീരികമായ കാരണങ്ങളും മാനസികമായ കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങളോ അസുഖങ്ങളോ മൂലമാണ് ഇത്തരത്തില്‍ ക്ഷീണവും മടിയും തോന്നുന്നതെങ്കില്‍ അത് ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തിയാല്‍ മനസിലാക്കാവുന്നതേയുള്ളൂ.
മറിച്ച്, ആരോഗ്യപരമായ കാരണങ്ങളല്ല എന്നാണെങ്കില്‍ ജീവിതരീതിയില്‍ വരുത്താവുന്ന ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുതന്നെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതേയുള്ളൂ. അതിന് സഹായകമാകുന്ന അഞ്ച് ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അലസതയും ക്ഷീണവും അനുഭവപ്പെടാം. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാനും ശരീരത്തില്‍ എല്ലായ്‌പോഴും ജലാംശം നിലനിര്‍ത്താനും ശ്രമിക്കുക.
ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജ്ജം നല്‍കുകയും എപ്പോഴും സജീവമായി നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്...
ഭക്ഷണം എപ്പോഴും 'ബാലന്‍സ്ഡ്' ആയിരിക്കണം. അല്ലാത്ത പക്ഷം ഊര്‍ജ്ജം നല്ല തോതില്‍ കുറയുകയോ കൂടുകയോ എല്ലാം ചെയ്‌തേക്കാം. ദിവസത്തില്‍ മൂന്ന് നേരം നന്നായി ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവുകളിലായി അഞ്ചോ ആറോ നേരം കഴിക്കുന്നതാണ് ഉത്തമം. അങ്ങനെയാകുമ്പോള്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തിന്റെ തോതില്‍ വ്യത്യാസം വരാതെ നോക്കാം. കഴിക്കുന്ന ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പും വളരെ പ്രധാനമാണ്.
മൂന്ന്...
ജോലിക്കിടയിലോ, പഠനത്തിനിടയിലോ അല്‍പം മടുപ്പോ തളര്‍ച്ചയോ തോന്നിയാല്‍ ഉടനെ ഒരു കപ്പ് കാപ്പിയില്‍ അഭയം തേടുന്നവരുണ്ട്. 'കഫീന്‍' താല്‍ക്കാലികമായ ഉന്മേഷം പകരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ പിന്നീടങ്ങോട്ട് ആലസ്യം തോന്നിക്കാനും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടാനും കഫീന്‍ കാരണമാകും. അതിനാല്‍ വിരസത തോന്നുമ്പോള്‍ ചായയില്‍ അഭയം തേടാതിരിക്കുക.
നാല്...
വ്യായാമം പതിവാക്കുക. ആദ്യമെല്ലാം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കുന്നതായി തോന്നാമെങ്കിലും ക്രമേണ ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വുമുണ്ടാക്കാന്‍ വ്യായാമത്തിന് കഴിയും.
ആത്മവിശ്വാസത്തിന്റെ തോത് വര്‍ധിക്കുകയും എല്ലാ കാര്യങ്ങളിലും സജീവമാവുകയും ചെയ്യാം.
അഞ്ച്...
ദിവസത്തില്‍ അല്‍പസമയമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകി ചെലവിടാന്‍ ശ്രമിക്കുക. വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുക.
Also Read:- ചായ ആസ്വദിക്കാം, 'ഹെല്‍ത്തി' ആയി; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍