Heart Health : ഹൃദയത്തെ ചൊല്ലി 'ടെന്‍ഷന്‍'?; നിങ്ങള്‍ ആകെ ചെയ്യേണ്ടത്...

ലോകത്താകെയും പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ മുപ്പത് ശതമാനത്തില്‍ അധികവും ഹൃദ്രോഗം മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. അതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണത്രേ അധികവും ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ ഉണ്ടാകുന്നത്

five factors which will help to keep heart healthy

ഹൃദയാഘാതം, ഹൃദയസ്തംഭനം മൂലമെല്ലാമുള്ള മരണങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ( Heart Attack ) പിന്നീട് കുറെ നാളത്തേക്ക് സ്വന്തം ഹൃദയത്തെ ചൊല്ലി 'ടെന്‍ഷന്‍' അടിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ഇത്തരത്തില്‍ ഹൃദയത്തിന്റെ ആരോഗ്യവുമായി ( Heart Health ) ബന്ധപ്പെട്ട് സമ്മര്‍ദ്ദം നേരിടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ലോകത്താകെയും പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ മുപ്പത് ശതമാനത്തില്‍ അധികവും ഹൃദ്രോഗം മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. അതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണേ്രത അധികവും ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ ഉണ്ടാകുന്നത്. പലപ്പോഴും ജീവിതരീതികള്‍ കൊണ്ട് തന്നെ പ്രതിരോധിക്കാവുന്നതാണ് ഇത്തരത്തിലുള്ള ഹൃദ്രോഗങ്ങളും അവയെ തുടര്‍ന്നുള്ള മരണവും എന്നാണ് വിദഗ്ധര്‍ ഈ ഘട്ടത്തിലും ആവര്‍ത്തിക്കുന്നത്. 

എന്നാല്‍ എങ്ങനെയാണ് ജീവിതരീതി കൊണ്ട് മാത്രം ഹൃദ്രോഗത്തെ പ്രതിരോധിക്കുക? തീര്‍ച്ചയായും ജീവിതരീതി കൊണ്ട് മാത്രമായി ഹൃദ്രോഗത്തെ പ്രതിരോധിക്കുക സാധ്യമല്ല. എങ്കില്‍ കൂടിയും വലിയൊരു അളവ് വരെ പ്രതിരോധം സാധ്യമാണ്. അതിന് സഹായകമാകുന്ന അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഭക്ഷണം മിതമായ അളവില്‍ മാത്രം കഴിച്ച് ശീലിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. എണ്ണമയം അധികം വേണ്ട. പരിമിതമായ അളവില്‍ കൊഴുപ്പ് ഉപയോഗിച്ച് ശീലിക്കുക. 

five factors which will help to keep heart healthy

ഇലക്കറികള്‍, പച്ചക്കറികള്‍, നട്ട്‌സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുക. 

രണ്ട്...

വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം നല്ലതാണ്. ദിവസവും 40 മിനുറ്റ് നേരത്തെ വ്യായാമമെങ്കിലും ചെയ്യുക. ഇത് ആഴ്ചയില്‍ അഞ്ച് ദിവസമായാലും മതി. ഇങ്ങനെ മുന്നോട്ട് പോകാനായാല്‍ ഹൃദ്രോഗസാധ്യത മുപ്പത് ശതമാനമെങ്കിലും കുറയ്ക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാനും, ബിപി- ഷുഗര്‍- കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിതമാക്കി നിര്‍ത്താനുമെല്ലാം ഈ ശീലം ഉപകരിക്കും. 

മൂന്ന്...

പുകവലി- മദ്യപാനം, ഈ രണ്ട് ശീലങ്ങളും ഹൃദയത്തെ തകര്‍ക്കാന്‍ ഇടയാക്കുന്നു. ഇവ രണ്ടും പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും വലിയ രീതിയില്‍ വെട്ടിച്ചുരുക്കാനെങ്കിലും സാധിക്കണം. അമിത മദ്യപാനവും പുകവലയും ഹൃദ്രോഗസാധ്യത ഇരട്ടിയാക്കുമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. 

നാല്...

ആഴത്തിലുള്ള ഉറക്കവും ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഉറക്കം ആവശ്യമാണ്. 

five factors which will help to keep heart healthy

ഉറക്കം മാത്രമല്ല സമാധാനം, ശാന്തത, സന്തോഷം എന്നിങ്ങനെയുള്ള കാര്യങ്ങളിലും വിട്ടുവീഴ്ചയുണ്ടാകരുത്. മാനസിക സമ്മര്‍ദ്ദങ്ങളകറ്റി, സസന്തോഷം മുന്നോട്ടുപോകുന്നത് തീര്‍ച്ചയായും ഹൃദയത്തെ നല്ലരീതിയില്‍ സ്വാധീനിക്കും.

Also Read:- ഉയർന്ന കൊളസ്ട്രോൾ‌; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Latest Videos
Follow Us:
Download App:
  • android
  • ios