പിസിഒഎസ്; ഭക്ഷണക്രമീകരണത്തിലൂടെ പ്രതിരോധിക്കാം

ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പിസിഒഎസിന്റെ  പ്രധാന ലക്ഷണങ്ങള്‍. 

Eating these foods may help relieve PCOS symptoms

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം. അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഎസ് ഉണ്ടെന്നാണ് കണക്ക്. ശരിയായ ചികിത്സയും ജീവിതശൈലിയും കൊണ്ട് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്. ക്രമം തെറ്റിയുള്ള ആര്‍ത്തവം, അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പിസിഒഎസിന്റെ  പ്രധാന ലക്ഷണങ്ങള്‍. 

ക്യത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും പിസിഒഎസിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല പിസിഒഎസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കും. 

 

Eating these foods may help relieve PCOS symptoms

 

അവശ്യ പോഷകങ്ങളായ ഫാറ്റി ആസിഡുകൾ, ഒമേഗ -3 എന്നിവ നട്സിൽ അടങ്ങിയിരിക്കുന്നു. നട്സ് പതിവായി കഴിക്കുന്നത് ആർത്തവചക്രം ക്യത്യമാകാനും ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാനും സഹായിക്കുന്നു.
ചില പോഷകങ്ങൾ സ്ത്രീകളെ കൂടുതൽ പ്രത്യുൽപാദനക്ഷമതയുള്ളവരാക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

അമിനോ ആസിഡുകളാണ് ഇവയിൽ പ്രധാനം. ഇവ പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളിലൂടെയാണ് ലഭിക്കുന്നത്. മുട്ട, മഞ്ഞ നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്. കൂൺ പതിവായി കഴിക്കുന്നത് അണ്ഡോത്പാദനത്തെ വർദ്ധിപ്പിക്കുകയും ഒരു പരിധി വരെ ക്രമീകരിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കൂൺ. 

 

Eating these foods may help relieve PCOS symptoms

 

സാൽമൺ മത്സ്യത്തിൽ ഒമേഗ -3 ധാരാളമായി അടങ്ങിയിരിക്കുന്നു.  ഒമേഗ -3 കാഴ്ചശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, പ്രസവിക്കുന്ന സ്ത്രീകൾക്ക്, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുന്നതിനും സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുന്നതിനും സഹായിക്കും. 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios